കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവര്‍ഷം അടുക്കുന്നു.... തീരദേശവാസികള്‍ക്ക് ഒരൊറ്റ ആശങ്ക, കടല്‍ഭിത്തിയില്ല, അവര്‍ വാക്കുപാലിച്ചില്ല

Google Oneindia Malayalam News

ആലപ്പാട്: മഴക്കാലം കേരളത്തെ പടിവാതില്‍ക്കലേക്ക് എത്തികൊണ്ടിരിക്കുകയാണ്. എന്നാല്‍ കടുത്ത ചൂടിനിടയില്‍ നമുക്ക് മഴ ലഭിക്കുന്നത് വലിയ ആശ്വാസമായിരിക്കും. എന്നാല്‍ തീരദേശനിവാസികള്‍ക്ക് അങ്ങനെയല്ല കാര്യങ്ങള്‍. അവര്‍ ആശങ്കയോടെയാണ ജീവിക്കുന്നത്. കൊല്ലത്ത് കടലേറ്റം ചെറുക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. ചെറിയഴീക്കല്‍, സ്രായിക്കാട്, കുഴിത്തുറ പ്രദേശങ്ങളാണ് കടല്‍ക്ഷോഭ ഭീഷണി നേരിടുന്നത്.

1

ഇവര്‍ പറയുന്നതില്‍ കാര്യമുണ്ട്. 50 വര്‍ഷം മുമ്പാണ് ചെറിയഴീക്കലില്‍ കടല്‍ ഭിത്തി സ്ഥാപിച്ചത്. പിന്നീട് നാളിത് വരെ ഇവിടെ യാതൊരു അറ്റകുറ്റപണിയും നടത്തിയിട്ടില്ല. കാലപ്പഴക്കത്താല്‍ കടല്‍ഭിത്തി ഇടിഞ്ഞുതാഴ്ന്ന് കടലെടുത്ത അവസ്ഥയിലാണ്. കടലേറ്റത്തില്‍ കടല്‍ത്തീരം പൂര്‍ണമായും കടല്‍ വിഴുങ്ങിയിരിക്കുകയാണ്. പ്രളയം വന്നിട്ടൊന്നും സര്‍ക്കാര്‍ പഠിച്ചില്ലെന്ന് സാരം. ചെറിയഴീക്കല്‍ തെക്കും വടക്കുമുള്ള പത്ത് വീടുകളും വടക്കേടന ഭഗവതിക്ഷേത്രവും കടല്‍ക്ഷോഭ ഭീഷണി നേരിടുന്നുണ്ട്.

സ്രായിക്കാട് തീരദേശ റോഡ് കടലെടുക്കാവുന്ന സ്ഥിതിയിലാണ്. കുഴിത്തുറയിലും നിരവധി വീടുകള്‍ കടല്‍ക്ഷോഭ ഭീഷണി നേരിടുന്നുണ്ട്. സര്‍ക്കാര്‍ ഇവയെ തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതി ശക്തമാണ്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലേക്ക് വരുന്നതോടെ ഇനിയൊന്നും ലഭിക്കില്ലെന്നാണ് ഇവര്‍ കരുതുന്നത്. ചെറിയഴീക്കലും പണിക്കര്‍കടവിലും സ്രായിക്കാട്ടും പുലിമുട്ടിട്ട് തീരം സംരക്ഷിക്കാന്‍ മുന്‍ എംപി കെസി വേണുഗോപാല്‍ ആവിഷ്‌കരിച്ച 32 കോടിയുടെ പദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ല.

വേണുഗോപാല്‍ കൊണ്ടുവന്ന പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവേശം കാണിക്കുന്നില്ലെന്നാണ് സൂചന. സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് മൂലമാണ് തീരസംരക്ഷണം യാഥാര്‍ഥ്യമാകാഞ്ഞതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചാക്കില്‍ മണ്ണ് നിറച്ചടുക്കി തീരം സംരക്ഷിക്കുമെന്നും കടല്‍ഭിത്തിയുടെ അറ്റകുറ്റപണികള്‍ അടിയന്തരമായി നടത്തുമെന്നും സര്‍ക്കാര്‍ പലതവണ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പാക്കാത്തതും ആശങ്ക ഉയര്‍ത്തുന്നു. കടലോരത്ത് താമസിക്കുന്നവരെ പുനര്‍ഗേഹം പദ്ധതിയിലൂടെ മാറ്റിത്താമസിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷമായി. അതും ഇതു വരെ നടന്നിട്ടില്ല.

8 കോടി കര്‍ഷകര്‍ക്ക് 2000 രൂപ, 20 കോടി സ്ത്രീകള്‍ക്ക് പണമെത്തി, വിശദീകരിച്ച് ധനമന്ത്രി!!8 കോടി കര്‍ഷകര്‍ക്ക് 2000 രൂപ, 20 കോടി സ്ത്രീകള്‍ക്ക് പണമെത്തി, വിശദീകരിച്ച് ധനമന്ത്രി!!

English summary
sea side residents fears monsoon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X