പോക്‌സോ കേസ് അതിജീവിത വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് പതിനാറുകാരി
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തായാകാത്തതിനാല്‍ യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തി കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

കൊല്ലം: പോക്‌സോ കേസിലെ അതിജീവിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തുപ്പുഴ സ്വദേശിനിയായ പതിനാറുകാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവീട്ടിലെ സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം അഞ്ചിന് പെണ്‍കുട്ടി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഓയൂരില്‍ യുവാവിന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു.
എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തായാകാത്തതിനാല്‍ യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തി കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ശാരീരിക പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയെ അമ്മയ്‌ക്കൊപ്പം വിടുകയായിരുന്നു. പിന്നീട് കുറച്ച് സമയങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. പിന്നാലെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു.












Click it and Unblock the Notifications