പോലീസ് സ്‌റ്റേഷനിലെത്തി എഎസ്‌ഐയുടെ തല അടിച്ചുപൊട്ടിച്ചു; സൈനികനും സഹോദരനും അറസ്റ്റില്‍
കൊല്ലം: കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് നേരെ അതിക്രമം. ലഹരി ഇടപാട് കേസിലെ പ്രതികളെ കാണാൻ എത്തിയവർ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ എഎസ്ഐ പ്രകാശന്റെ തലയ്ക്ക് പരുക്കേറ്റു.
സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ കൊട്ടുകാട് സ്വദേശികളായ വിഷ്ണു, വിഗ്നേഷ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് സ്റ്റേഷനകത്തുകയറി ഇവർ എഎസ്‌ഐ മർദ്ദിക്കുകയായിരുന്നു.

സൈനികനായ വിഷ്ണു, വിഘ്‌നേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സൈനികൻ മെഡിക്കൽ ലീവിൽ നാട്ടിലെത്തിയതാണ്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികള്‍ എഎസ്‌ഐയുടെ തല അടിച്ചുപൊട്ടിച്ചതായാണ് വിവരം.












Click it and Unblock the Notifications