കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്രയെ കൊലപ്പെടുത്തി പുതിയ ജീവിതം സ്വപ്‌നംകണ്ടു, കുടുക്കിയത് പാമ്പ് സുരേഷ്;തെളിവെടുപ്പിനെത്തിച്ചു

Google Oneindia Malayalam News

കൊല്ലം: ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സൂരജിനെ കൊല നടന്ന ഉത്രയുടെ വീട്ടിലേക്ക് തെളിവെടുപ്പിനായി എത്തിച്ചു. മൂര്‍ഖന്‍ പാമ്പിനെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ഉപയോഗിച്ച കുപ്പി അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു. േേകസിലെ മുഖ്യ തെളിവാണ് അന്വേഷണ സംഘം ഇപ്പോള്‍ കണ്ടെത്തിയത്. കേൂടുതല്‍ പരിശോധനയ്ക്ക് ഈ കുപ്പി ഫോറന്‍സിക് സംഘത്തിന് കൈമാറും. സൂരജിനെ വീട്ടിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ അതി വൈകാരികമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. മേയ് 7നായിരുന്നു ഇത്ര പാമ്പ് കടിയേറ്റ് മരിച്ചത്. മാര്‍ച്ച് രണ്ടിനും സൂരജിന്റെ വീട്ടില്‍ വച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. എന്നാല്‍ അന്ന് ഉത്ര ചികിത്സയിലൂടെ രക്ഷപ്പെടുകയായിരുന്നു.

വീട്ടില്‍ കയറ്റില്ല

വീട്ടില്‍ കയറ്റില്ല

സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോള്‍ അതിവൈകാരികമായ രംഗങ്ങളാണ് അരങ്ങേറിയത്. തന്റെ മകളെ കൊന്നവനെ വീട്ടില്‍ കയറ്റില്ലെന്ന് ഉത്രയുടെ അമ്മ പറയുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചതോടെ മുഖ്യ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പാമ്പ് പിടിത്തക്കാരന്‍ സുരേഷില്‍ നിന്നും പണം നല്‍കി വാങ്ങിയ മൂര്‍ഖന്‍ പാമ്പിനെ കൊണ്ടുവന്ന കുപ്പി അന്വേഷണ സംഘത്തിന് ലഭിച്ചു.

കുടുക്കിയത് പാമ്പുപിടുത്തക്കാരന്‍

കുടുക്കിയത് പാമ്പുപിടുത്തക്കാരന്‍

കേസില്‍ പ്രധാന വഴിത്തിരിവായത് പാമ്പു പിടുത്തക്കാരന്‍ സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ്. സൂരജിന് രണ്ട് തവണ താന്‍ പാമ്പിനെ കൊടുത്തിട്ടുണ്ടെന്ന് പാമ്പ് സുരേഷിന്റെ മൊഴി കേസില്‍ നിര്‍ണായകമായി, മാര്‍ച്ച് മാസത്തില്‍ അണലി പാമ്പിനെയും ഉത്ര മരിച്ചതിന് മുമ്പുള്ള ദിവസം മൂര്‍ഖനയെും സൂരജിന് നല്‍കിയെന്നാണ് സുരേഷ് പൊലീസിന് മൊഴി നല്‍കിയത്. 10000 രൂപയാണ് സുരേഷിന് പാമ്പിനെ നല്‍കിയതിനുള്ള പ്രഥിഫലമായി സൂരജ് നല്‍കിയത്.

ഉറങ്ങാതെ ഇരുന്നു

ഉറങ്ങാതെ ഇരുന്നു

ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച അന്നത്തെ രാത്രി സൂരജ് റൂമില്‍ ഉറങ്ങാതെ ഇരുന്നു. ഉത്രയെ കടിച്ച പാമ്പിനെ തിരികെ കു്പിയിലാക്കാന്‍ സൂരജിന് കഴിഞ്ഞിരുന്നില്ല. ഈ പാമ്പ് പിന്നീട് അലമാരയുടെ അടിഭാഗത്തേക്ക് ഒളിക്കുകയായിരുന്നു. ഈ പാമ്പ് തന്നെയും കടിക്കുമെന്ന ഭയത്താലാണ് സൂരജ് ഉറങ്ങാതെ മുറിയില്‍ ഇരുന്നത്. പിന്നീട് നേരം വെളുത്തപ്പോള്‍ ശുചി മുറിയിലേക്ക് മാറുകയായിരുന്നു. രാവിലെ വിളിച്ചുണര്‍ത്താന്‍ മുറിയിലെത്തിയ അമ്മയാണ് ജീവനറ്റ നിലയില്‍ ഉത്രയെ കണ്ടത്. പിന്നീട് സഹോദരങ്ങളുമായി ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

പാമ്പിനെ തല്ലിക്കൊന്നു

പാമ്പിനെ തല്ലിക്കൊന്നു

ഉത്രയെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ സംഭവം അറിഞ്ഞ് വീട്ടിലെത്തിയ നാട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്നിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമവും സൂരജിന്റെ ഭാഗത്ത് നിന്നുണ്ടായി. ഉത്രയുടെ ഒരു ബന്ധുവിന് സംഭവത്തില്‍ പങ്കുണ്ടെന്നാണ് സുരജ് മൊഴി നല്‍കിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തെളിവൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല.

കേസ് ക്രൈംബ്രാഞ്ചിന്

കേസ് ക്രൈംബ്രാഞ്ചിന്

ഉത്രയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് നല്‍കിയത്. ക്രൈംബ്രാഞ്ചും ഫോറന്‍സിക് വിദഗ്ദരും സൈബര്‍ സെല്ലും ചേര്‍ന്ന് അന്വേഷിക്കുകയായിരുന്നു ഈ കേസ്. ഇതിനിടെയിലാണ് ഉത്രയുടെ ഭര്‍ത്താവിന് വിഷപ്പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ കഴിവുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ മറ്റും പരിശോധന നടത്തിയ വിവരങ്ങള്‍ ശേഖരിച്ചെന്നും മനസിലായത്. പാമ്പ് സുരേഷുമായി ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതിനുള്ള തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു.

പുതിയ വിവാഹം

പുതിയ വിവാഹം

ഉത്രയേക്കാള്‍ നല്ലൊരു പെണ്ണിനെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് സൂരജ് ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഉത്രയുമായുള്ള വിവാഹത്തില്‍ 98 പവനും പണവുമാണ് സൂരജ് സ്ത്രീധനമായി വാങ്ങിയത്. കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്നും ബന്ധുക്കള്‍ ആര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് എസ്പി ഹരിശങ്കര്‍ പറഞ്ഞു. ഗാര്‍ഹിക പീഡനം സംബന്ധിച്ച പരാതിയും അന്വേഷിക്കുമെന്നും എസ്പി അറിയിച്ചു.

English summary
Kollam Snake Bite Case: Sooraj was taken to Uthra's house For Taking Evidence collection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X