കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്രയുടെ കുഞ്ഞിനെയും സൂരജിന്റെ അമ്മയെയും കാണാനില്ല, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

Google Oneindia Malayalam News

കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ ഒരു വയസുള്ള കുഞ്ഞിനെയും ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയെയും കാണാനില്ലെന്ന് പൊലീസ്. ഉത്രയുടെ കൊലപാതകത്തിന് പിന്നാലെ ഇവരുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറണമെന്ന് കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം. സൂരജിന്റെ അമ്മ കുഞ്ഞിനെയും കൊണ്ട് മറ്റ് എവിടെയോ മാറി നില്‍ക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Recommended Video

cmsvideo
Uthra's one-year-old son and Sooraj's mother are missing | Oneindia Malayalam
missing

തിങ്കളാഴ്ച വൈകീട്ടോടെയാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. ഈ ഉത്തരവ് പ്രകാരം കുഞ്ഞിനെ ഏറ്റെടുക്കാന്‍ ഉത്രയുടെ മാതാപിതാക്കള്‍ അഞ്ചല്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ കുട്ടിയെ വിട്ടുതരില്ലെന്ന് അറിഞ്ഞു. തുടര്‍ന്ന് സ്‌റ്റേഷനില്‍ നിന്ന് പൊലീസ് ഓഫീസറുമായി ഉത്രയുടെ അച്ഛനും ബന്ധുക്കളും അടൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. കുഞ്ഞ് ഇപ്പോള്‍ സുരജിന്റെയോ ബന്ധവീടുകളിലോ ഇല്ലെന്ന് അറിയാന്‍ കഴിഞ്ഞു. കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമം നടക്കുമെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു.

അതേസമയം, കുഞ്ഞിനെ തിരികെയെത്തിക്കാന്‍ പൊലീസ് സൂരജിന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. കുട്ടിയുമായി ഇവര്‍ മറ്റെവിടെയോ മാറി നില്‍ക്കുകയാണെന്നാണ് പൊലീസ് കരുതുന്നത്. കുട്ടിയെ എറണാകുളത്തുള്ള സൂരജിന്റെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോയതെന്നാണ് സൂരജിന്റെ സഹോദരിയും അച്ഛനും പൊലീസിനോട് പറഞ്ഞത്.

സൂരജ് അറസ്റ്റിലായ സാഹചര്യത്തില്‍ ഇനി കുഞ്ഞിനെ സൂരജിന്റെ വീട്ടില്‍ നിര്‍ത്തേണ്ടതില്ലെന്നായിരുന്നു ഉത്രയുടെ വീട്ടുകാരുടെ തിരുമാനം. ഉത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. ഉത്രയുടെ മകനെ വിട്ടുകിട്ടണമെന്നും സൂരജിന്റെ കുടുംബം ക്രിമിനല്‍ സ്വഭാവം ഉള്ളവരാണെന്നും ഉത്രയുടെ അച്ഛന്‍ വിജയ സേനന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കേസന്വേഷണത്തിന്റെ ഭാഗമായി സൂരജിനെ ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ട് വന്നിരുന്നു. പിന്നാലെയാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഉത്തരവിട്ടത്. നേരത്തേ സൂരജ് സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ അമ്മ മരിച്ച കുട്ടിയെന്ന നിലയ്ക്കാണ് അയാളുടെ കുടുംബത്തിന് കുട്ടിയെ കൈമാറിയതെന്ന് പത്തനംതിട്ട ശിശുക്ഷേമ സമിതി അധ്യക്ഷന്‍ സക്കീര്‍ ഹുസൈന്‍ പ്രതികരിച്ചിരുന്നു.ഞായറാഴ്ച്ചയാണ് ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജ്, സുഹൃത്ത് സുരേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുന്‍പാണ് സൂരജ് കൊലയ്ക്കുള്ള ആസൂത്രണം നടത്തിയത്. സുരേഷില്‍ നിന്നും 10000 രൂപയ്ക്ക് പാമ്പിനെ വാങ്ങിയായിരുന്നു സൂരജ് കൊലനടത്തിയത്.

English summary
Kollam snake bite case; Uthra's one-year-old son and Sooraj's mother are missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X