കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോര്‍പ്പറേഷന്‍ രണ്ടാം നിലയില്‍ എത്തിയത് മൂര്‍ഖന്‍... മേയറുടെ ഓഫീസില്‍ സംഭവിച്ചത്, ദുരൂഹത മാറുന്നില്ല

Google Oneindia Malayalam News

കൊല്ലം: കോര്‍പ്പറേഷന്‍ ഓഫീസിന്റെ രണ്ടാം നിലയിലെ മേയറുടെ ഓഫീസ് ഇപ്പോള്‍ ഞെട്ടലിലാണ്. ഇവര്‍ ഓഫീസിന് മുന്നില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടാണ് വിറച്ച് പോയത്. കഴിഞ്ഞ ദിവസം നാലരയോടെയാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിന്നീട് തല്ലിക്കൊന്നെങ്കിലും സംശയങ്ങള്‍ നിരവധി ബാക്കിയാണ്. വരാന്തയില്‍ ഉള്‍പ്പെടെ തിരക്കുള്ള സമയത്ത് താഴത്തെ നിലയില്‍ നിന്ന് പാമ്പ് മുകളിലെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. പാമ്പിനെ കാണുമ്പോള്‍ മേയര്‍ ഹണി ബെഞ്ചമിന്‍ ചേംബറില്‍ ഇല്ലായിരുന്നു.

1

മേയര്‍ പക്ഷേ ഓഫീസ് കെട്ടിടത്തില്‍ തന്നെ ഉണ്ടായിരുന്നു. ഇവര്‍ ചേംബറില്‍ തിരിച്ചെത്തുന്നതിന് മുമ്പ് തന്നെ ഇതിനെ തല്ലിക്കൊന്നിരുന്നു. ഒരാഴ്ച്ചയ്ക്കിടയില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ കാണുന്ന നാലാമത്തെ പാമ്പാണിത്. മറ്റ് മൂന്ന് പാമ്പിനെയും കണ്ടത് താഴത്തെ നിലയിലാണ്. ഹെല്‍ത്ത് ഓഫീസറുടെ മുറിക്ക് മുന്നില്‍ റവന്യൂ വിഭാഗത്തിന് മുന്നിലും അന്വേഷണ കൗണ്ടറിന് മുന്നിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാമ്പിനെ കണ്ടത്.

കോര്‍പ്പറേഷന്‍ ഓഫീസ് ചായം തേച്ച് മോടി പിടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ പാമ്പുകള്‍ മാളം വിട്ട് പുറത്തിറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പടിക്കെട്ടുകള്‍ കയറി പാമ്പ് മേയറുടെ ഓഫീസിന് മുന്നിലെത്തിയത് എങ്ങനെയെന്നാണ് ജീവനക്കാരുടെ സംശയം. ദിവസവും ഒട്ടേറെ പേര്‍ എത്തുന്ന കോര്‍പ്പറേഷന്‍ ഓഫീസില്‍ ഏറ്റവും തിരക്കേറിയ സ്ഥലത്ത് തുടര്‍ച്ചയായി പാമ്പിനെ കാണുന്നുണ്ടെങ്കിലും മാളങ്ങള്‍ അടച്ച് സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ അനാനസ്ഥ കാണിക്കുന്നതായി പരാതി ഉയരുന്നുണ്ട്.

അതേസമയം നേരത്തെ കണ്ട പാമ്പുകളെയെല്ലാം ഇതേ രീതിയില്‍ തന്നെ തല്ലിക്കൊന്നിരുന്നു. പക്ഷേ ഇവ എങ്ങനെ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുകള്‍ നിലയിലെത്തി എന്നത് വിശദമായി പരിശോധിക്കുന്നുണ്ട്. ഇത് ഭയപ്പെടുത്തുന്ന കാര്യമാണെന്ന് ജീവനക്കാരും പറയുന്നു.

English summary
kollam: snake in mayor's chamber creates panic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X