Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം - ചെങ്കോട്ട റെയിൽവേ പാത; സർവീസുകളുടെ വേ​ഗത വർദ്ധിപ്പിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുന്നു

കൊല്ലം: കൊല്ലം - ചെങ്കോട്ട റെയിൽവേ പാതയിൽ സർവീസുകളുടെ വേ​ഗത വർദ്ധിപ്പിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുന്നതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിം​ഗ് എൻ കെ പ്രേമചന്ദ്രൻ എം പിയെ അറിയിച്ചു. മധുര റെയിൽ വേ ഡിവിഷനിൽ വിളിച്ചുചേർത്ത എം പിമാരുടെ യോ​ഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊല്ലം - ചെങ്കോട്ട റെയിൽ വേ ലൈനിലെ വേ​ഗതാ പരിശോധന കഴിഞ്ഞ മാസം റിസർച്ച് ഡിസൈൻ ആന്റ് സ്റ്റാൻഡേർഡ്സ് ഓർ​ഗനൈസേഷൻ പൂർത്തീകരിച്ചു. ഇതിന്റെ റിപ്പോർട്ട് തയ്യാറാക്കി വരികയാണ്. വേ​ഗത 80 കിലോ മീറ്ററായി ഉയർത്തും. സർവീസ് വർദ്ധിപ്പിക്കുന്നത് അനുസരിച്ച് പുനലൂർ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ എണ്ണം കൂട്ടും.

train

കൊല്ലം - ചെങ്കോട്ട വൈദ്യുതീകരണം മാർച്ചിൽ കമ്മീഷൻ ചെയ്യാനാണ് ആലോചന. പാതയ്ക്ക് വേണ്ടിവരുന്ന 25 കെ വി വൈദ്യുതി ചെങ്കോട്ടയിലെ സബ് സ്റ്റേഷനിൽ നിന്നെത്തിക്കാനുള്ള നടപടികൾ ത്വരപ്പെടുത്തി. വൈദ്യുതീകരണം പൂർത്തിയാക്കി പരമ്പാര​ഗത കോച്ചുകളിൽ നിന്ന് എൽ എച്ച് ബി കോച്ചുകളിലേക്ക് ട്രെയിൻ സർവ്വീസ് മാറുന്ന മുറയ്ക്ക് വിസ്റ്റോഡോം കോച്ച് ഘടിപ്പിക്കുന്നതും പരി​ഗണിക്കും.

വികസനത്തിനൊപ്പം കൂടുതൽ സർവ്വീസുകളും:

പുനലൂർ - ചെങ്കോട്ട വഴി തിരുപ്പതിയിലേക്ക് ട്രെയിൻ സർവ്വീസിന് ആലോചന

കിളികൊല്ലൂർ സ്റ്റേഷനിൽ മേൽനടപ്പാത രണ്ടാം പ്ലാറ്റ് ഫോമിന്റെ ഉയരം കൂട്ടൽ തുടങ്ങി പദ്ധതിയായി

ഇടമൺ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളുടെ ഉയരം വർദ്ധിപ്പിക്കാൻ അനുമതി

കുണ്ടറ, ഒറ്റയ്ക്കൽ സ്റ്റേഷനുകളിലെ ഒന്നാം പ്ലാറ്റ് ഫോമിന്റെ ഉയരം വർദ്ധിപ്പിക്കാൻ അനുമതി.

ഭ​ഗവതിപുരം, തെന്മല സ്റ്റേഷനുകളിലെ ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളുടെ ഉയരം വർദ്ധിപ്പിക്കാൻ അനുമതി.

ചന്ദനത്തോപ്പ്, കഴുതുരുട്ടി, ഇടപ്പാളം സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമിന്റെ ഉയരം വർദ്ധിപ്പിക്കും.

ന്യൂ ആര്യങ്കാവ്, ആര്യങ്കാവ് സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമിന്റെ ഉയരം വർദ്ധിപ്പിക്കുന്നതിനൊപ്പം മേൽക്കൂര സ്ഥാപിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+