യാത്ര ദുരിതത്തിന് ആശ്വാസം; കൊല്ലം - എറണാകുളം റൂട്ടിൽ റെയിൽവേ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
കൊല്ലം: കൊല്ലം - എറണാകുളം റൂട്ടിൽ റെയിൽവേ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും ട്രെയിൻ സർവീസ് നടത്തുക. കോട്ടയത്ത് നിന്ന് കൊല്ലത്തേക്ക് പോയിരുന്ന ട്രെയിനിന്റെ റാക്ക് ഉപയോഗിച്ചാണ് കൊല്ലം - എറണാകുളം റൂട്ടിൽ റെയിൽവേ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. തിരക്ക് കുറയ്ക്കാൻ വേണ്ടിയാണ് പുതി ട്രെയിൻ.

ആറെ കാലിന് വന്ദേ ഭാരത് കൊല്ലത്ത് നിന്ന് പോയതിന് ശേഷം ആണ് പുതിയ സ്പെഷ്യൽ സർവീസ് ആരംഭിക്കുക. 9. 35 ന് എറണാകുളം സൗത്തിൽ എത്തും. കൊല്ലം - എറണാകുളം സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.
ഏറെ തിരക്കുള്ള റൂട്ടാണ് കൊല്ലം - എറണാകുളം റൂട്ട്. സ്പെഷ്യൽ ട്രെയിൻ വന്നതോടെ തിരക്ക് കുറയാൻ സഹായകമാകും.
യാത്ര പ്രശ്നം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കാണ്ട് പ്രശ്നപരിഹാരത്തിനായി നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി ഉൾപ്പെടെയുള്ളവർ അറിയിച്ചിരുന്നു. ഈ വിഷയത്തിൽ അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലം - എറണാകുളം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്.
.












Click it and Unblock the Notifications