Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് വീടിന് നേരെ കല്ലേറും നാണയമേറും, 2 ദിവസം കൊണ്ട് ലഭിച്ചത് 8900 രൂപ! വിചിത്ര സംഭവം

കടയ്ക്കൽ: വിചിത്രമയ പല സംഭവങ്ങളും നടക്കാറുണ്ട് അത്തരത്തിൽ ഒരു സംഭവമാണ് കടയ്ക്കലിൽ നടന്നതും. കടയ്ക്കലിൽ ഒരു വീടിന് നേരെ ഒരാഴ്ചയായി കല്ലേറും പണമേറും. പുറത്തിറങ്ങുന്ന സമയത്ത് കാണുന്നത് ചിതറിക്കിടക്കുന്ന നാണയങ്ങളും 500 രൂപയുടെ നോട്ടുകളുമാണ്. എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പിടികിട്ടിയിട്ടില്ല.

2 ദിവസത്തിനുള്ളിൽ ഇവിടെ നിന്ന് 8900 രൂപയാണ് ലഭിച്ചത്. ഇങ്ങനെ ലഭിച്ച തുക വീട്ടുകാർ പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പേടിയിലാണ് വീട്ടുകാർ. കഴിഞ്ഞ ഒരാഴ്ചയായി കടയ്ക്കൽ ആനപ്പാറ മണിയൻമുക്കിൽ ​ഗോവിന്ദമം​ഗലം റോഡിൽ കിഴക്കേവിള വീട്ടിൽ രാജേഷിന്റെ വീട്ടിലാണ് ഈ സംഭവം നടക്കുന്നത്.

kollam

പോലീസ് എത്തി സംഭവസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആരാണ് പണവും കല്ലും എറിയുന്നത് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ജനപ്രതിനിധികളും നാട്ടുകാരും ഇവിടെയുള്ളപ്പോൾ തന്നെ വീടിന് മുകളിൽ ഉള്ള ആസ്ബറ്റോസ് ഷീറ്റിന് മേൽ കല്ലുകൾ വീണിരുന്നു. എന്നാൽ ആരേയും കാണാൻ സാധിച്ചില്ല.

രാജേഷ് മൂന്ന് മാസം മുമ്പ് വിദേശത്ത് ജോലി അന്വേഷിച്ചു പോയിരുന്നു. ഭാര്യ പ്രസീദയും മക്കളും പ്രസീദയുടെ അച്ഛൻ പുഷ്ക്കരനും അമ്മയും ഒപ്പമുണ്ട്. കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും ഈ കല്ലേറും നാണയമേറും തുടരുകയാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+