കൊല്ലത്ത് രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി ബസ് ഓടിച്ചു; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി ബസ് ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കൊല്ലം: രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി ബസോടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. മൈനാഗപ്പള്ളി സ്വദേശി അൻസലാണ് കുഞ്ഞിനെ മടിയിലിരുത്തി ബസ് ഓടിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.
രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി ബസ് ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കരുനാഗപ്പള്ളി പന്തളം റൂട്ടിലെ ലീനാമോൾ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് അൻസൽ.
സാഹസികമായും അശ്രദ്ധയോടെയും ബസ് ഓടിച്ച് ബസിനകത്തുള്ളവർക്കും മറ്റ് വാഹനങ്ങൾക്കും അപകടം സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് നടപടി. കരനാഗപ്പള്ളി ജോയിന്റ് ആർടിഒ അനിൽ കുമാറാണ് മോട്ടോർ വാഹനചട്ട പ്രകാരം അൻസലിന്റെ ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.












Click it and Unblock the Notifications