ജീവിതം പ്രതിസന്ധിയിൽ.. 3 വർഷത്തിലേറെയായി സ്കൂൾ കെട്ടിടത്തിൽ 2 കുടുംബങ്ങൾ
ഇതിന് പിന്നാലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തറിച്ചു. ഇതോടെ ഇവിടെയുള്ള 3 വീടുകൾ പൂർണമായും കത്തിനശിച്ചു.

കൊല്ലം: 3 വർഷത്തിലേറെയായി സ്കൂൾ കെട്ടിടത്തിൽ കഴിയുന്ന ഒരു കുടുംബം. മുണ്ടയ്ക്കൽ നിവാസികളായ 2 കുടുംബങ്ങളാണ് 3 വർഷത്തിലേറയായി സ്കൂൾ കെട്ടിടത്തിൽ കഴിയുന്നത്. തീപിടിത്തത്തിൽ വീട് നഷ്ടപ്പെട്ടതോടെയാണ് ഇവർ അമൃതകുളം എൽപി സ്കൂളിന്റെ കെട്ടിടത്തിലേക്കു മാറിയത്. വീട് നിർമിച്ചു നൽകാമെന്ന വാഗ്ദാനങ്ങൾ ലഭിച്ചുവെങ്കിലും ഇതുവരെ അവയൊന്നും നടപ്പായില്ല...
മുണ്ടയ്ക്കൽ വില്ലേജ് ഓഫിസിനു പിറകിലായുള്ള പുറമ്പോക്ക് ഭൂമിയിലായിരുന്നു ഇവരുടെ വീടുകൾ നിന്നിരുന്നത്. 2019 ഒക്ടോബർ 23നാണ് ഇവിടെ തീപിടിത്തമുണ്ടായത്. കുടുംബംത്തോടെ ഇവർ കോട്ടയത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തു രാത്രിയിലാണ് തീ പടർന്നത്. ഷോർട് സർക്യൂട്ട് കാരണം തീ പിടിക്കുകകയായിരുന്നു, ഇതിന് പിന്നാലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തറിച്ചു. ഇതോടെ ഇവിടെയുള്ള 3 വീടുകൾ പൂർണമായും കത്തിനശിച്ചു. ആളുകൾ ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. എന്നാൽ ഈ സംഭവത്തോടെ ഈ കുടുംബത്തിന് താമസിക്കാനുള്ള ഇടം നഷ്ടമായി. ഇതോടെയാണ് ഈ 3 കുടുംബങ്ങൾ അമൃതകുളം സ്കൂളിന്റെ കെട്ടിടത്തിലേക്കു മാറിയത്. പിന്നീട് ഇവരിൽ ഒരു കുടുംബം വാടക വീടെടുത്തു മാറി.
സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ എന്തു ചെയ്യണം എന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബങ്ങൾ. കൂലിപ്പണി ചെയ്താണ് ഇവർ മുന്നോട്ട് പോകുന്നത്. ഇപ്പോൾ താമസിക്കുന്ന അമൃതകുളം സ്കൂളിൽ ഒട്ടേറെ കുട്ടികൾ ദിവസവും പഠിക്കാൻ എത്തുന്നുണ്ട്.
മുറി ഇവർക്ക് വിട്ടു കൊടുക്കേണ്ടി വന്നതോടെ സ്കൂളിനും സ്ഥലപരിമിതിയുടെ പ്രശ്നമുണ്ടായി. എന്നാൽ പോകാൻ വേറെ സ്ഥലം ഇല്ലാത്തതിനാൽ ദുരിതത്തിലാണ് ഇവർ . ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കുമെന്ന് ഒട്ടേറെത്തവണ കോർപറേഷൻ അധികൃതർ പറഞ്ഞിരുന്നു. മന്ത്രിയും കലക്ടറും ജനപ്രതിനിധികളുമെല്ലാം മുൻപു വീടുണ്ടായിരുന്ന സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല എന്നാണ് ഇവർ പറയുന്നത്












Click it and Unblock the Notifications