Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇൻസുലേറ്റഡ് വാനും ബൈക്കും കൂട്ടിയിടിച്ചു; കൊല്ലത്ത് രണ്ട് പേർ മരിച്ചു

കൊല്ലം: ചവറ ദേശീയപാതയിൽ ചവറ ബസ് സ്റ്റൻഡിന് സമീപം ഇൻസുലേറ്റഡ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് വസ്ത്ര വ്യാപാരശാല ഉടമ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ചവറ കൊറ്റൻകുളങ്ങര ജം​ഗ്ക്ഷനിൽ വസ്ത്ര വ്യാപാര ശാല നടത്തുന്ന കരുനാ​ഗപ്പള്ളി പടനായർകുളങ്ങര തെക്ക് കൈതവാരത്ത് (രാരീരം) വീട്ടിൽ കിരൺ രാജ് (48) ചവറ പുതുക്കാട് കൃഷ്ണാലയത്തിൽ രാധാകൃഷ്ണൻ(52) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 7.30ന് ദേശീയ പാതയിൽ ചവറ ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്. പാൽ കയറ്റി കൊല്ലം ഭാ​ഗത്തേക്ക് പോവുകയായിരുന്ന ഇൻസുലേറ്റഡ് വാനും ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

KOLLAM

കൂട്ടിയിടിച്ചതിന് പിന്നാലെ കിരൺ റോഡിലേക്ക് വീണു, കിരണിന്റെ ദേഹത്തിന് മുകളിലൂടെ വാഹനം കയറിയിറങ്ങി. സംബവ സ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരിച്ചു. ആശുപത്രിയിലേക്ക് കാെണ്ടുപോകും വഴിയാണ് രാധാകൃഷ്ണൻ മരിച്ചത്.

കിരണിന്റെ ഭാര്യ സൗമ്യയാണ്. മകൻ: അപ്പു കിരൺ. രാധാകൃഷ്ണന്റെ ഭാര്യ മഞ്ജു (ആശ വർക്കർ ചവറ ഗ്രാമപഞ്ചായത്ത്). മക്കൾ: ഹരി കൃഷ്ണൻ, യദുകൃഷ്ണൻ. കിരണിന്റെയും രാധാകൃഷ്ണന്റെയും മൃതദേഹം ഇന്ന് സംസ്ക്കരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+