ലതിക സുഭാഷിന് സീറ്റ് നല്‍കണമായിരുന്നു, താൻ കരഞ്ഞത് സീറ്റ് കിട്ടാത്തത് കൊണ്ടല്ലെന്ന് ബിന്ദു കൃഷ്ണ
കൊല്ലം: മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷിന് പിന്തുണയുമായി കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയ്ക്ക് ലതിക സുഭാഷിന് സീറ്റ് നല്‍കണമായിരുന്നുവെന്ന് ബിന്ദു കൃഷ്ണ പ്രതികരിച്ചു. അത് കീഴ്വക്കമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ലതിക സുഭാഷിന് സീറ്റ് നല്കാന് സാധിക്കാതെ വന്നത് സീറ്റ് നിര്‍ണയത്തില്‍ വന്ന ബുദ്ധിമുട്ട് കാരണമാണ് എന്നാണ് മനസ്സിലാക്കുന്നത് എന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബിന്ദു കൃഷ്ണയാണ്. നേരത്തെ ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം സീറ്റ് നിഷേധിച്ചേക്കും എന്നുളള അഭ്യൂഹങ്ങള്‍ നാടകീയ രംഗങ്ങള്‍ക്ക് വഴി വെച്ചിരുന്നു. കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും അവര്‍ക്ക് മുന്നില്‍ ബിന്ദു കൃഷ്ണ പൊട്ടിക്കരയുകയുമുണ്ടായി.

കൊല്ലത്തിന് പകരം കുണ്ടറ സീറ്റ് ബിന്ദു കൃഷ്ണയ്ക്ക് നല്‍കിയേക്കും എന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍ കൊല്ലത്ത് ബിന്ദു കൃഷ്ണ തന്നെ ആയിരുന്നു. കൊല്ലത്ത് തനിക്ക് ജയം ഉറപ്പാണെന്ന് ബിന്ദു കൃഷ്ണ പറയുന്നു. അന്ന് കരഞ്ഞത് സീറ്റ് കിട്ടാത്തത് കൊണ്ടല്ല. തനിക്കൊപ്പമുളള പ്രവര്‍ത്തകരുടെ വികാരം കണ്ടാണ് കണ്ണ് നിറഞ്ഞത് എന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം
കേന്ദ്രത്തിലേയും സംസ്ഥാനത്തേയും സര്‍ക്കാരുകള്‍ക്ക് എതിരെയുളള ജനവികാരം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കൊല്ലത്തെ 11 നിയമസഭാ മണ്ഡലങ്ങളിലും ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലത്ത് നടനും എംഎല്‍എയുമായ മുകേഷ് ആണ് ബിന്ദു കൃഷ്ണയുടെ എതിരാളി. മണ്ഡലത്തില്‍ മുകേഷിനെതിരെ വികാരമുണ്ടെന്നും അത് വോട്ടാകുമെന്നുമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇടതുപക്ഷത്തിന്റെ കോട്ടയായ കൊല്ലത്ത് നിലവില്‍ യുഡിഎഫിന് ഒരു സീറ്റ് പോലും ഇല്ല.
നടി സംഗീത ശൃംഗേരിയുടെ പുത്തന്‍ ഫോട്ടോകള്‍ കാണാം
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications