വിദേശ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ പിടിയില്‍, സംഭവം കൊല്ലത്ത്
കൊല്ലം: കരുനാഗപ്പള്ളിയില്‍ വിദേശ വനിതയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. അമേരിക്കയില്‍ നിന്നെത്തിയ 44 കാരിയായ സ്ത്രീയാണ് പീഡനത്തിരയായത്. വള്ളിക്കാവ് അമൃതപുരിയില്‍ എത്തിയതായിരുന്നു ഇവര്‍. മദ്യം നല്‍കി ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച ശേഷമാണ് വിദേശ വനിതയെ പീഡിപ്പിച്ചത്.
സംഭവത്തില്‍ ചെറിയഴിക്കല്‍ പന്നിശ്ശേരില്‍ നിഖില്‍, ചെറിയഴിക്കല്‍ അരയശേരില്‍ ജയന്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. കരുനാഗപ്പള്ളി പൊലീസാണ് ഇരുവരേയും പിടികൂടിയത്. രണ്ട് ദിവസം മുമ്പ് പട്ടാപ്പകലായിരുന്നു സംഭവം. ആശ്രമത്തിന് സമീപമുള്ള ബീച്ചില്‍ ഇരിക്കുകയായിരുന്ന സ്ത്രീയെ പ്രതികള്‍ സൗഹൃദം സ്ഥാപിച്ച് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

ആദ്യം സിഗരറ്റ് നല്‍കിയ പ്രതികള്‍ പിന്നീട് മദ്യക്കുപ്പി കാട്ടി മദ്യം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ വീട്ടിലേക്കാണ് ഇരുവരും സ്ത്രീയെ കൊണ്ടുപോയത്. പിന്നീട് അമിതമായി മദ്യം കഴിപ്പിച്ച ശേഷമാണ് ഇവരെ പീഡിപ്പിച്ചത്.
ഇതിനിടയില്‍ ഇവര്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. പിന്നീട് ആശ്രമത്തിലെത്തി അധികൃതരോട് പീഡിപ്പിക്കപ്പെട്ട വിവരം പറഞ്ഞു. ഇവര്‍ പറഞ്ഞതനുസരിച്ച് ആശ്രമം അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കരുനാഗപ്പള്ളി പൊലീസ് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി.












Click it and Unblock the Notifications