കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്ര വധം; ഒടുവില്‍ ആ നിര്‍ണായക തെളിവും പുറത്ത്, സൂരജ് ഇനി പുറംലോകം കാണില്ല; കുരുക്കു മുറുകുന്നു

Google Oneindia Malayalam News

കൊല്ലം: അഞ്ചലില്‍ ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവ് സൂരജും ഭര്‍തൃപിതാവ് സുരേന്ദ്രന്‍, പാമ്പിനെ നല്‍കിയ സുരേഷ് എന്നിവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. സൂരജിന്റെ മാതാവ് രേണുകയേയും സഹോദരി സന്ധ്യയേയും ഒന്നിലേറെ തവണ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. മൊഴികളില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നതിനാല്‍ ഇരുവരേയും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

ഇതിനിടെ മരണ ദിവസം ഉത്ര ധരിച്ചിരുന്ന വസ്ത്രം ഉള്‍പ്പടെ വിശദ പരിശോധനക്ക് വിധേയമാക്കാന്‍ പോലീസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ സൂരജിനെതിരെ നിര്‍ണായക തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു. ഉത്രയ്ക്ക് ആദ്യം അണിലിയുടെ കടിയേറ്റ സമയത്ത് ചികിത്സിച്ച ഡോക്ടറുടെ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അസ്വഭാവികത തോന്നി

അസ്വഭാവികത തോന്നി

ഉത്രയെ അണലിയുടെ കടിയേറ്റ് ചികിത്സക്കായെത്തിയപ്പോള്‍ അസ്വഭാവികത തോന്നിയെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് മൊഴിനല്‍കി. തിരുവല്ലയിലെ ആശുപത്രിയില്‍ ഇന്നലെത്തിയ ക്രൈം ബ്രഞ്ച് സംഘമാണ് ഡോക്ടര്‍മാരുടെ മൊഴിരേഖപ്പെടുത്തിയത്. വീടിന് പുറത്ത് നിന്ന് കടിയേറ്റെന്നാണ് വീട്ടുകാര്‍ ആശുപത്രിയില്‍ പറഞ്ഞത്. സ്വഭാവികമായി അണലി കാലിന്റെ മുകളിലേക്ക് കടിക്കില്ല.

ഉത്രയ്ക്ക് കടിയേറ്റത്

ഉത്രയ്ക്ക് കടിയേറ്റത്

എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച ഉത്രയ്ക്ക് കടിയേറ്റത്, കാലിന്റെ ചിരട്ട ഭാഗത്തിന് മുകളിലും മുട്ടിന് താഴെയുമാണ്. ആഴത്തിലായിരുന്നു കടിയേറ്റത്. ഇത് സംശയത്തിനിടയാക്കി. നാല് ഡോക്ടര്‍മാണ് ഇന്നലെ പൊലീസിന് മൊഴി നല്‍കിയത്. ഇതോടെ സൂരജ് അണലിയെ കൊണ്ട് ഉത്രയെ കടിപ്പിച്ചുവെന്നതിന് നിര്‍ണായക തെളിവായി. ഇതുകൂടാതെ അടൂരിലെ ഫെഡറല്‍ ബാങ്കിന്റെ ശാഖയിലും പൊലീസ് തെളിവെടുപ്പ് നടത്തി.

വസ്ത്രം പരിശോധനയ്ക്കയച്ചു

വസ്ത്രം പരിശോധനയ്ക്കയച്ചു

ഇതിനിടെ, ഉത്ര പാമ്പിന്റെ കടിയേല്‍ക്കുമ്പോള്‍ ധരിച്ച വസ്ത്രം പരിശോധനയ്ക്കയച്ചു. കൊല്ലം അഞ്ചലിലെ വീട്ടില്‍ വെച്ച് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിക്കുന്ന ദിവസം ഉത്ര ധരിച്ചിരുന്ന വസ്ത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പാമ്പിന്റെ ശരീര അവശിഷ്ടങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന. ശാസ്ത്രീയ പരിശോധനകള്‍ക്കായി വസ്ത്രങ്ങള്‍ ഇന്നലെ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലേക്ക് അയച്ചു.

സാമ്പിളുകള്‍

സാമ്പിളുകള്‍

ഉത്രയുടെ വസ്ത്രങ്ങളിലും പാമ്പിന്റെ ശരീര സാമ്പിളുകള്‍ ഉണ്ടാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്ലാസ്റ്റിക് ടിന്നില്‍ കൊണ്ടുവന്ന പാമ്പിനെ ഉറങ്ങിക്കിടക്കുന്ന ഉത്രയുടെ ശരീരത്തിലേക്ക് സൂരജ് തുറന്നു വിടുകയായിരുന്നു. ശരീരിത്തിലൂടെ ഇഴഞ്ഞ പാമ്പ് ഉത്രയുടെ ഇടതു കൈത്തണ്ടയില്‍ കൊത്തുകയായിരുന്നു.

കുരുക്ക് മുറുക്കാന്‍ വനം വകുപ്പും

കുരുക്ക് മുറുക്കാന്‍ വനം വകുപ്പും

അതേസമയം, ഉത്ര വധക്കേസില്‍ സൂരജിനും പാമ്പു പിടുത്തക്കാരന്‍ ചാവര്‍ക്കാട് സുരേഷിനും എതിരെ കുറ്റപത്രം തയ്യാറാക്കാന്‍ വനംവകുപ്പും തീരുമാനിച്ചിട്ടുണ്ട്. ഇരുവരേയും ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങാനും ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

കേസില്‍ നിര്‍ണായകമായത്

കേസില്‍ നിര്‍ണായകമായത്

കേസില്‍ സൂരജിനെ കുടുക്കാന്‍ നിര്‍ണായകമായത് ഉത്രയുടെ അയല്‍വാസിയായ വേണുവിന് തോന്നിയ സംശയമാണ്. ഉത്ര പാമ്പ് കടിയേറ്റ് മരിച്ചപ്പോള്‍ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ വലിയ സംശയങ്ങളൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായ വേണു ഉത്രയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്.

Recommended Video

cmsvideo
Uthra Case: Sooraj sell Uthra's Jewellery for luxurious Life | Oneindia Malayalam
എല്ലാം മാറ്റിമറിച്ചു

എല്ലാം മാറ്റിമറിച്ചു

വേണുവിന്റെ ഇടപെടല്‍ എല്ലാം മാറ്റി മറിക്കുകയായിരുന്നു. ഉത്രയുടെ മരണവിവരം അഞ്ചല്‍ പോലീസില്‍ ആദ്യം അറിയിക്കാന്‍ പിതാവ് വിജയസേനനും സഹോദരന്‍ വിഷു വിജയനും പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിന് മുമ്പ് വേണുവുമായി സംസാരിച്ചിരുന്നു. തന്റെ സംശയങ്ങള്‍ ഇവരെ അറിയിക്കുകയും ചെയ്തിരുന്നു.

വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം..!! മാലാ പാർവതിക്കെതിരെ സാന്ദ്രാ തോമസ്വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം..!! മാലാ പാർവതിക്കെതിരെ സാന്ദ്രാ തോമസ്

''വിശ്വാസികളെ വെല്ലുവിളിക്കരുത്..!, കനൽതരിയായി ചുരുങ്ങിയിട്ടും അഹന്തയും ഹുങ്കും തീർന്നിട്ടില്ല'''വിശ്വാസികളെ വെല്ലുവിളിക്കരുത്..!, കനൽതരിയായി ചുരുങ്ങിയിട്ടും അഹന്തയും ഹുങ്കും തീർന്നിട്ടില്ല'

English summary
Kollam Uthra Muder Case: Key evidence against Sooraj Is out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X