കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂടുതല്‍ തെളിവുകള്‍;പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു; ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള കരിമൂര്‍ഖന്‍

  • By News Desk
Google Oneindia Malayalam News

കൊല്ലം: ഉത്ര കൊലപാതകത്തില്‍ കൂടുതല്‍ തെളിവുകളുമായി പാമ്പിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഉത്രയുടെ ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുന്നതിനായി ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്തരയെ കൊന്നതാണെന്ന് തെളിഞ്ഞിരുന്നു. പിന്നാലെയായിരുന്നു പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.പാമ്പിനെ പോസ്റ്റ് മോര്‍ട്ടം ചെയ്തതിന് പിന്നാലെ കേസിന് ആവശ്യമായ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരിക്കുകയാണ്. ഉത്ര കൊല്ലപ്പെട്ടയന്ന് തന്നെ പാമ്പിനെ തല്ലികൊന്ന് കുഴിച്ചിട്ടിരുന്നു.

ശരമുനയില്‍ പ്രിയങ്കയുടെ ചോദ്യങ്ങള്‍; അടി പതറി യോഗി; പൊതുജനമധ്യത്തില്‍ എല്ലാം വ്യക്തമാക്കണംശരമുനയില്‍ പ്രിയങ്കയുടെ ചോദ്യങ്ങള്‍; അടി പതറി യോഗി; പൊതുജനമധ്യത്തില്‍ എല്ലാം വ്യക്തമാക്കണം

ഉഗ്രവിഷമുള്ള പാമ്പ്

ഉഗ്രവിഷമുള്ള പാമ്പ്

ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള പാമ്പ് തന്നെയെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പാമ്പിനെ പോസ്റ്റ് മോര്‍ട്ട്ം ചെയ്തപ്പോള്‍ കേസിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചെന്നും പറയുന്നു. പോസ്റ്റ് മോര്‍ട്ടം ചെയ്തതോടെ പാമ്പിന്റെ വിഷപല്ല് ഉള്‍പ്പെടെയുള്ളവ ലഭിച്ചു. പാമ്പിന്റെ മാംസം ജീര്‍ണ്ണിച്ച അവസ്ഥയില്‍ ആയിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സംസ്ഥാനത്ത് ആദ്യം

സംസ്ഥാനത്ത് ആദ്യം

സംസ്ഥാനത്താദ്യമായാണ് കൊലപാതകം തെളിയിക്കാന്‍ പാമ്പിനെ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത്. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്നതും ചത്ത പാമ്പിന്റെ വിഷവും ഒന്നാണോയെന്ന് അറിയാന്‍ വേണ്ടിയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ചിത്രത്തില്‍ കണ്ട പാമ്പ് തന്നെയാണോയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചു.

മുറിവിന്റെ ആഴം

മുറിവിന്റെ ആഴം

ഉത്രയുടെ രക്തവും ആന്തരികാവയവങ്ങളുടെ ഭാഗവും രാസ പരിശോധന ലാബില്‍ എത്തിച്ചിരുന്നു. ഇത് രണ്ടും ഒത്ത് നോക്കിയാണ് വിവരങ്ങള്‍ പരിശോധിച്ചത്. പാമ്പിന്റെ നീളം, പല്ലുകളുടെ അകലം എന്നിവയും പാമ്പിന്റെ പോസ്റ്റ്് മോര്‍ട്ടത്തില്‍ പരിശോധന വിധേയമാക്കി. ഉത്രയുടെ ശരീരത്തിലേറ്റ മുറിവിന്റെ ആഴം കണക്കാക്കാനാണ് ഇങ്ങനെ ചെയ്തത്.

ഫോറന്‍സിക് പരിശോധന

ഫോറന്‍സിക് പരിശോധന

എന്നാല്‍ പാമ്പിനെ മുറിയില്‍ കൊണ്ടിട്ടതാണോയെന്നത് സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ട്. ഇതിനായി ഫോറന്‍സിക് വിഭാഗം വീടുകളില്‍ പരിശോധന നടത്തും. ഒപ്പം വെറ്റിനറി വിഭാഗം, വനം പൊലീസ് വകുപ്പുകള്‍ എന്നിവരും പരിശോധന നടത്തും. ഉത്രയെ കൊല്ലുന്നതിനായി സൂരജ് അന്നേ ദിവസം നേരത്തെ വീട്ടില്‍ വന്നിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 മരുന്നുകള്‍ നല്‍കി

മരുന്നുകള്‍ നല്‍കി

രാത്രി ഒരുമണിയോടെയാണ് ഉത്രയെ കൊല്ലുന്നതിനായി സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചത്. ഇടത് കൈത്തണ്ടയിലാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ചത്. തലവേദനിക്കുന്നുവെന്ന് പറഞ്ഞ ഉത്രക്ക് താന്‍ ചില മരുന്നുകള്‍ നല്‍കിയതായും സൂരജ് സമ്മതിച്ചിരുന്നു. തുടര്‍ന്ന് ആ രാത്രി മുഴുവന്‍ സൂരജ് മുറിയില്‍ കഴിയുകയായിരുന്നു. ആ പാമ്പ് തന്നെ കൊത്തുമോയെന്ന ഭയവും സൂരജിനുണ്ടായിരുന്നു.

Recommended Video

cmsvideo
ഉത്രയുടെ വീട്ടിലെത്തി പരിശോധിക്കുന്ന ഫോറസ്ററ് ഉദ്യോഗസ്ഥർ | Oneindia Malayalam
 പരിശീലനം

പരിശീലനം

കൊലപാതകം നടത്തുന്നതിനായി സുരജ് പാമ്പിനെ കൈകാര്യം ചെയ്യേണ്ട വിധം യൂട്യൂബില്‍ പാമ്പാട്ടിയില്‍ നിന്നും പരിശീലനം നേടിയിരുന്നുവെന്ന്് പൊലീസ് പറയുന്നു. കൈകളുടെ വേഗത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാമ്പാട്ടി സുരേഷില്‍ നിന്നും യൂട്യൂസില്‍ നിന്നുമാണ് ലഭിച്ചത്. പതിനായിരം രൂപക്കാണ് സുരജ് അണലിയെ വാങ്ങിയത്. രണ്ട് പാമ്പിനും കൂടിയായി 17000 രൂപയുടെ ഇടപാട് നടന്നിട്ടുണ്ട്.

English summary
Kollam: Uthra Murder Case, More Evidence is collected After the Biopsy of Snake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X