കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സൂരജിന്റെ കുരുക്ക് വീണ്ടും മുറുക്കി, പാമ്പ് പിടുത്തക്കാരന്റെ നിര്‍ണായക മൊഴി കോടതിയില്‍; പ്രതിഭാഗം വിയര്‍ക്കും

Google Oneindia Malayalam News

കൊല്ലം: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകങ്ങളില്‍ ഒന്നായിരുന്നു കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകം. സ്വന്തം ഭര്‍ത്താവ് ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പാമ്പിനെ പ്രധാന ആയുധമാക്കി നടത്തിയ അപൂര്‍വ കൊലപാതകമാണ് ഉത്രവധക്കേസ്. കേസിന്റെ വിചാരണ ആരംഭിക്കവെ മുഖ്യപ്രതിക്കെതിരെ മാപ്പ് സാക്ഷിയായ പാമ്പ് പിടുത്തക്കാരന്‍ സുരേഷ് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കേസില്‍ സുരേഷിന്റെ വിചാരണ ഇന്നലയോടെ പൂര്‍ത്തിയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഉത്ര വധക്കേസിന്റെ വിചാരണ നടക്കുന്നത്. കേസില്‍ നിര്‍ണാക വിവരങ്ങളാണ് സുരേഷ് കോടതിയില്‍ പറഞ്ഞത്.

മൊബൈല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു

മൊബൈല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു

സൂരജിന് സുരേഷ് വില്‍പ്പന ചെയ്ത അണലിയെയും മൂര്‍ഖനെയും പിടികൂടുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. കേസിലെ രണ്ടാം പ്രതിയായിരുന്നു സുരേഷ്. എന്നാല്‍ പിന്നീട് മാപ്പ് സാക്ഷിയാക്കുകയായിരുന്നു. സുരേഷിനെ പ്രതിഭാഗം അഭിഭാഷകനും വിസ്തരിച്ചു.

സൂരജിന്റെ കുടുക്കി സുരേഷിന്റെ മറുപടി

സൂരജിന്റെ കുടുക്കി സുരേഷിന്റെ മറുപടി

പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് നിര്‍ണായകമായ ഒരു മറുപടിയാണ് സുരേഷ് നല്‍കിയത്. നിങ്ങള്‍ കൊലപാതകം ചെയ്തില്ലല്ലോ എന്ന പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് ഞാന്‍ പാമ്പിനെ കൊടുത്തത് കൊണ്ടല്ലേ അവര്‍ ആ കൊച്ചിനെ കൊന്നത് എന്നായിരുന്നു സുരേഷിന്റെ മറുപടി.

ജയിലിലേക്ക് തിരിച്ചയച്ചു

ജയിലിലേക്ക് തിരിച്ചയച്ചു

വിസ്താരം പൂര്‍ത്തിയായതോടെ സുരേഷിനെ ജയിലിലേക്ക് തിരിച്ചയച്ചിരിക്കുകയാണ്. കേസില്‍ മാപ്പ് സാക്ഷിയായെങ്കിലും ഉടന്‍ തന്നെ സുരേഷിന് ജയിലില്‍ നിന്ന് പുറത്തുപോകാന്‍ സാധിക്കില്ല. വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ ഒന്നിന്റെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്.

നിര്‍ണായക മൊഴി

നിര്‍ണായക മൊഴി

കേസില്‍ സൂരജിന് കുരുക്ക് മുറുക്കുന്ന വെളിപ്പെടുത്തലാണ് സുരേഷ് രണ്ട് ദിവസം മുമ്പ് നടത്തിയിരിക്കുന്നത്. മന്ദബുദ്ധിയായത് കൊണ്ടാണ് ഉത്രയെ കൊന്നത് എന്ന് കൊലപാതകത്തിന് ശേഷം സൂരജ് തന്നോട് പറഞ്ഞിരുന്നതായി സുരേഷ് കോടതിയില്‍ വെളിപ്പെടുത്തി. വികാരഭരിതനായാണ് സുരേഷ് കോടതിക്ക് മുന്നില്‍ മൊഴി നല്‍കിയത്.

സൂരജിന്റെ ലക്ഷ്യം അറിഞ്ഞില്ല

സൂരജിന്റെ ലക്ഷ്യം അറിഞ്ഞില്ല

സാമ്പത്തികമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നത് കൊണ്ടാണ് താന്‍ സൂരജിന് പാമ്പിനെ വിറ്റത്. അപ്പോള്‍ ഉത്രയെ കൊല്ലുക എന്നതായിരുന്നു സൂരജിന്റെ ലക്ഷ്യം എന്ന് തനിക്ക് അറിയില്ലായിരുന്നു. ഉത്ര പാമ്പ് കടിയേറ്റ് മരണപ്പെട്ടു എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ മാത്രമാണ് സൂരജിനെ സംശയിച്ചത് എന്നും മരണവിവരം അറിഞ്ഞ് സൂരജിനെ വിളിച്ചിരുന്നുവെന്നും സുരേഷ് പറഞ്ഞിരുന്നു.

കുടുംബത്തെ നാളെ വിസ്തരിക്കും

കുടുംബത്തെ നാളെ വിസ്തരിക്കും

ഉത്രയുടെ പിതാവ് സഹോദരന്‍ പിതാവ് എന്നിവരെ നാളെയാണ് കോടതി വിസ്തരിക്കുക. കഴിഞ്ഞ മേയിലാണ് നാടിനെ നടുക്കിയ ഉത്ര കൊലപാതകം നടന്നത്. സ്ത്രീധനം നഷ്ടമാകാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനായിരുന്നു ഉത്രയെ കൊലപ്പെടുത്തിയതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്; ദില്ലി കലാപക്കേസില്‍ എന്ന് സൂചനപോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്; ദില്ലി കലാപക്കേസില്‍ എന്ന് സൂചന

സ്‌കിന്‍ ടോണും രോമങ്ങളും മാറ്റരുതെന്ന് ഫോട്ടോഗ്രാഫറോട് പറഞ്ഞിരുന്നു; ഗൃഹലക്ഷ്മിക്കെതിരെ കനി കുസൃതിസ്‌കിന്‍ ടോണും രോമങ്ങളും മാറ്റരുതെന്ന് ഫോട്ടോഗ്രാഫറോട് പറഞ്ഞിരുന്നു; ഗൃഹലക്ഷ്മിക്കെതിരെ കനി കുസൃതി

അമ്മയും മൂന്ന് പിഞ്ചുകുട്ടികളും മരിച്ച നിലയില്‍; എടവനക്കാട് ആ വാര്‍ത്ത കേട്ടത് ഞെട്ടലോടെഅമ്മയും മൂന്ന് പിഞ്ചുകുട്ടികളും മരിച്ച നിലയില്‍; എടവനക്കാട് ആ വാര്‍ത്ത കേട്ടത് ഞെട്ടലോടെ

ബുറേവി ചുഴലിക്കാറ്റ്: കേരള തീരത്ത് യെല്ലോ അലേര്ട്ട് ഉയര്‍ത്തി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചുബുറേവി ചുഴലിക്കാറ്റ്: കേരള തീരത്ത് യെല്ലോ അലേര്ട്ട് ഉയര്‍ത്തി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

English summary
Kollam Uthra Murder Case: Snake catcher Suresh made a crusial statement against Sooraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X