പ്രതികരിക്കാതെ സൂരജിന്റെ കുടുംബാംഗങ്ങള്‍, കോടതിയിലും എത്തിയില്ല, ആരോടും സൗഹൃദമില്ലെന്ന് നാട്ടുകാര്‍
കൊല്ലം : ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ വിധി പുറപ്പെടുവിക്കാനിരിക്കെ കോടതിയില്‍ കുടുംബാംഗങ്ങള്‍ ആരും തന്നെ എത്തിയില്ല. വിധിക്ക് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിക്കാനും ഇവര്‍ മടിച്ചു . അടുത്ത അയല്‍വാസികളോട് പോലും ഇവര്‍ ഇപ്പോള്‍ മിണ്ടാറില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഒറ്റപ്പെട്ട അവസ്ഥയിലാണ് അച്ഛന്‍ സുരേന്ദ്രനും അമ്മ രേണുകയും കഴിയുന്നതെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു . അടൂരിലെ പറക്കോട്ടുള്ള വീട്ടിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത് .

കേസില്‍ മകന്‍ കുറ്റക്കാരനല്ലെന്നാണ് ആദ്യ ഘട്ടത്തില്‍ മാതാപിതാക്കള്‍ പ്രതികരിച്ചത്. എന്നാല്‍ മകന്‍ അറസ്റ്റിലായപ്പോള്‍ അച്ഛന്‍ പറഞ്ഞത് മകന്‍ തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കെട്ടെ എന്നായിരുന്നു. പിന്നീടാണ് സൂരജിന്റെ അച്ഛന് എല്ലാം അറിയാമെന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സൂരജ് കുറ്റം ചെയ്തിട്ടില്ലെന്ന് ആദ്യം പറഞ്ഞ കുടുംബം ഇപ്പോള്‍ ഒന്നും തന്നെ പ്രതികരിക്കുന്നില്ല. വിധി വരുന്ന ദിവസമായിട്ടും ഇവര്‍ കോടതിയില്‍ എത്തിയില്ല. വീട്ടിലെ മുറിക്കുള്ളില്‍ ഒതുങ്ങിക്കഴിയുകയാണ് കുടുംബം ഇപ്പോള്‍.
റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

അന്വേഷണത്തിനിടെ പൊലീസ് മകനെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്രയുടെ കൊലപാതകത്തെ ആദ്യ ഘട്ടത്തില്‍ മകനെ ന്യായീകരിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ഉത്രയുടെ മരണത്തിന് ശേഷം ലോക്കറില്‍ നിന്ന് ആഭരണങ്ങള്‍ എടുത്ത സൂരജ് വീട്ടുവളപ്പില്‍ കുഴിച്ചിട്ടതായി കണ്ടെത്തിയതോടെയാണ് മാതാപിതാക്കളും സംശയത്തിന്റെ നിഴലിലായത്. ഈ കേസിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡനക്കേസില്‍ സൂരജിന്റെ സഹോദരിയും മാതാപിതാക്കളും പ്രതികളായിരുന്നു.

അതേസമയം, കേസില്‍ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി അറിയിച്ചു. പ്രതിയുടെ മേല്‍ ഐപിസി 302, 307, 328, 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് കേരളം ഉറ്റ് നോക്കിയ കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. ശിക്ഷ 13ാം തിയ്യതി പ്രഖ്യാപിക്കും. സൂരജിന് മേല്‍ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിയിക്കപ്പെട്ടതായി കോടതി പറഞ്ഞു.












Click it and Unblock the Notifications