Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്ര കേസില്‍ വഴിത്തിരിവ്..!! സൂരജിന്റെ അമ്മയും കുടുങ്ങും?, വീണ്ടും ചോദ്യം ചെയ്യും; നിര്‍ണായക മൊഴി

കൊല്ലം: ഉത്രവധ കേസില്‍ പ്രതി സൂരജിന് പരമാവധി ശിക്ഷവാങ്ങിക്കൊടുക്കാനുള്ള തെളിവുകള്‍ ശേഖരിക്കുന്നതിന്റെ തിരക്കിലാണ് പൊലീസ്. സൂരജ് ഉത്രയെ കൊല്ലാന്‍ പാമ്പിനെ വാങ്ങിയതുമായി ബന്ധപ്പെട്ട് മൂന്ന് സാക്ഷികളായി കൂടുതല്‍ പേരുണ്ടാകുമെന്ന് അന്വേണ സംഘം അറിയിച്ചിരുന്നു. സൂരജിന്റെ സുഹൃത്തക്കളാണ് ഇക്കൂട്ടത്തിലുള്ളത്. ഉത്രയുടെ വീട്ടുകാരില്‍ നിന്ന് സൂരജിന്റെ ആ സമയത്തെ പെരുമാറ്റത്തെ കുറിച്ചും അന്വേഷണ സംഘം പഠിക്കുന്നുണ്ട്. എന്നാല്‍ കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. സൂരജിന്റെ അമ്മ രേണുകയെ പോലീസ് വീണ്ടും ചെയ്യുമെന്നാണ് അറിയാന്‍ കഴിയുന്നത്. വിശദാംശങ്ങളിലേക്ക്..

പ്രത്യേക ചോദ്യാവലി

പ്രത്യേക ചോദ്യാവലി

കേസില്‍ ഡോക്ടര്‍മാരുടെ നിര്‍ണായക മൊഴി ലഭിച്ചിനെ തുടര്‍ന്നാണ് സൂരജിന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. ഇതിനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പ്രത്യേക ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെയും സൂരജിന്റെ അമ്മയെയും സഹോദരി സൂര്യയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്ന് ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കുകയായിരുന്നു.

ഗാര്‍ഹിക പീഡനം

ഗാര്‍ഹിക പീഡനം

ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കുടുംബാഗങ്ങള്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അമ്മയെ വീണ്ടും ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഉത്രയെ അണലി കടിച്ചപ്പോല്‍ കൊണ്ടുപോയ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇത് കേസിന് നിര്‍ണയകമാണ്.

വനം വകുപ്പിന്റെ കേസ്

വനം വകുപ്പിന്റെ കേസ്

അതേസമയം, പാമ്പിനെ വിലയ്ക്ക് വാങ്ങിയതിനും തല്ലിക്കൊന്നതിനും സൂരജിനെതിരെ വനം വകുപ്പ് കേസെടുത്തു. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. പാമ്പ് വസിക്കുന്ന ആവാസവ്യവസ്ഥയില്‍ നിന്ന് പിടിക്കുകയും അതിനെ വില്‍ക്കുകയും ചെയ്തതിന് പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെതിരെയും വനം വകുപ്പ് കെസെടുത്തിട്ടുണ്ട്. റിമാന്‍ഡിലുള്ള ഇവരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് വനംവകുപ്പിന്റെ അപേക്ഷ.

നാല് വാഹനങ്ങള്‍

നാല് വാഹനങ്ങള്‍

ഉത്ര കൊലപ്പെടുത്താന്‍ പാമ്പിനെ എത്തിച്ചത് ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കേസിലെ പ്രതി ഭര്‍ത്താവ് സൂരജ് പാമ്പിനെ കൈമാറിയ ചാവര്‍കോട് സുരേഷ് എന്നിവര്‍ പാമ്പുമായി സഞ്ചരിച്ച വാഹനങ്ങലാണ് കസ്റ്റഡിയിലെടുത്തത്. സൂരജിന്റെ കാര്‍, ബൈക്ക്, സുരേഷിന്റെ അംബാസിഡര്‍ കാര്‍, സ്‌കൂട്ടര്‍ എന്നിവയാണ് പിടിച്ചെടുത്തത്. സൂരജിന്റെ പിതാവിന് ഉത്രയുടെ വീട്ടുകാര്‍ വാങ്ങി നല്‍കിയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

Recommended Video

cmsvideo
    Uthra Case: Sooraj sell Uthra's Jewellery for luxurious Life | Oneindia Malayalam
    ചികിത്സ വൈകിപ്പിച്ചു

    ചികിത്സ വൈകിപ്പിച്ചു

    ഇതിനിടെ, പാമ്പ് കടിയേറ്റ ഉത്രയെ ആശുപത്രിയില്‍ എത്തിച്ചിട്ടും ചികിത്സ വൈകിപ്പിക്കാനും സൂരജ് ശ്രമം നടത്തിയിരുന്നു. അടൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. ഉത്രയെ കടിച്ച പാമ്പ് ഏതാണെന്ന് പോലും സൂരജ് കൃത്യമായി പറഞ്ഞിരുന്നില്ല. അതുകൊണ്ട് തിരുവല്ലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഒന്നരമണിക്കൂര്‍ കഴിഞ്ഞ് ആംബുലന്‍സ് വരുത്തിയാണ് തിരുവല്ലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+