കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്ര വധം: സുരേഷിനെ മാപ്പുസാക്ഷിയാക്കാന്‍ നീക്കം, സൂരജിനെതിരെ നിര്‍ണായക വിവരങ്ങള്‍ നല്‍കും!!

Google Oneindia Malayalam News

കൊട്ടാരക്കര: ഉത്ര വധക്കേസില്‍ സൂരജിനെയും കുടുംബത്തെയും പൂട്ടാന്‍ നീക്കം. പാമ്പ് സുരേഷിനെ മാപ്പുസാക്ഷിയാക്കാനാണ് നീക്കം. തന്നെ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ മുഖേന പുനലൂര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം. കേസില്‍ രണ്ടാം പ്രതിയായി മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലാണ് സുരേഷ്. ഇയാളെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചാല്‍ അത് പ്രോസിക്യൂഷനും ബലം പകരുന്ന കാര്യമാണ്.

1

കേസില്‍ പല നിര്‍ണായക കാര്യങ്ങളും സുരേഷിനറിയാം. ഇയാളെ മാപ്പുസാക്ഷിയാക്കിയാല്‍ ഒരുപാട് വിവരങ്ങള്‍ പോലീസിന് ലഭിക്കും. കേസിലെ ഒന്നാം പ്രതി സൂരജിനെ കുറിച്ച് നിരവധി വെളിപ്പെടുത്തല്‍ സുരേഷില്‍ നിന്നുണ്ടാവുമെന്നാണ് സൂചന. നേരത്തെ പാമ്പുകളെ വാങ്ങിയ കാര്യം പോലീസിനോട് പറയരുതെന്നാണ് സൂരജ് ഇയാളോട് പറഞ്ഞിരുന്നത്. അറസ്റ്റ് ഉണ്ടാവുമെന്ന് സൂരജ് നേരത്തെ തന്നെ മനസ്സിലാക്കിയ ഘട്ടത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ തെളിവുകള്‍ സഹിതം മൊഴി പോലീസിന് ലഭിച്ചു.

Recommended Video

cmsvideo
Uthra Case: Sooraj sell Uthra's Jewellery for luxurious Life | Oneindia Malayalam

ഉത്രയെ കൊലപ്പെടുത്താനായി രണ്ട് പാമ്പുകളെയാണ് സൂരജ് സൂരേഷില്‍ നിന്ന് വാങ്ങിയത്. ഇതില്‍ ആദ്യം വാങ്ങിയത് അണലിയെയാണ്. ഇത് ഉത്രയെ കടിച്ചെങ്കിലും മരണം സംഭവിച്ചില്ല. തുടര്‍ന്നാണ് മൂര്‍ഖനെ വാങ്ങി കടിപ്പിച്ച് കൊലപ്പെടുത്തുന്നത്. പാമ്പുകളെ വാങ്ങുന്നതിനായി 15000 രൂപയും സുരേഷിന് നല്‍കിയിരുന്നു. വീട്ടിലെ മത്സ്യകൃഷിക്ക് എലിശല്യം ഉണ്ടെന്ന് പറഞ്ഞായിരുന്നു ആദ്യം അണലിയെ വാങ്ങിയത്. അണലിയുടെ കുഞ്ഞുങ്ങളെ മൂര്‍ഖന്‍ വിഴുങ്ങുന്ന ദൃശ്യം പകര്‍ത്തി യുട്യൂബില്‍ പോസ്റ്റ് ചെയ്യാനാണ് എന്ന് പറഞ്ഞാണ് രണ്ടാം തവണ പാമ്പിനെ വാങ്ങിയത്.

സുരേഷ് നല്‍കിയ ഈ മൊഴി കേസില്‍ നിര്‍ണായകമായി മാറിയിരുന്നു. അതേസമയം വനംവകുപ്പിന്റെ കേസുകളില്‍ ഇരുവരെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനും ശ്രമം നടക്കുന്നുണ്ട്. ഇവരുടെ അറസ്റ്റ് മാവേലിക്കര ജയിലിലെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സാധാരണ കുറ്റസമ്മതം നടത്താന്‍ തയ്യാറുള്ള പ്രതികളെയാണ് മാപ്പുസാക്ഷിയാക്കാനായി കോടതിയെ സമീപിക്കാന്‍ അവസരമുള്ളത്. സുരേഷിന് ഗുരുതര പങ്കാളിത്തം കേസിലില്ല. അതുകൊണ്ട് ശിക്ഷയില്‍ നിന്ന് ഒഴിവാകാം. പക്ഷേ സൂരജ് കേസില്‍ കുടുങ്ങും.

ഷംന കേസില്‍ ഡ്യൂപ്പുകളുടെ കളി...നിര്‍മാതാവായെത്തിയത് പന്തല്‍ പണിക്കാരന്‍, വെളിപ്പെടുത്തല്‍!!ഷംന കേസില്‍ ഡ്യൂപ്പുകളുടെ കളി...നിര്‍മാതാവായെത്തിയത് പന്തല്‍ പണിക്കാരന്‍, വെളിപ്പെടുത്തല്‍!!

English summary
kollam uthra murder: police will use suresh as approver against sooraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X