കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉത്ര കൊലക്കേസിൽ വീണ്ടും ട്വിസ്റ്റ്; കൊലയ്ക്ക് പിന്നിൽ സൂരജിന് മറ്റൊരു ലക്ഷ്യം കൂടി, നിർണായക വിവരം..!

Google Oneindia Malayalam News

കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഉത്രയെ ഭര്‍ത്താവായ സൂരജ് കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി മാത്രമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സൂരജിന് ഇതോടൊപ്പം ഇന്‍ഷൂറന്‍സ് തുക തട്ടാനുള്ള പദ്ധതിയും ഉണ്ടായിരുന്നെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പൊലീസിന് ലഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഉത്ര കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് വന്‍ തുകയുടെ ഇന്‍ഷൂറന്‍സ് പോളിസി എടുത്തിരുന്നെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്...

ഇന്‍ഷൂറന്‍സ് തുകയും

ഇന്‍ഷൂറന്‍സ് തുകയും

കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് സൂരജ് ഉത്രയുടെ പേരില്‍ വന്‍ തുകയ്ക്ക് ഇന്‍ഷൂറന്‍സ് പോളിസി എടുത്തിരുന്നു. ഇന്‍ഷൂറന്‍സ് കുക തട്ടിയെടുക്കുക എന്ന ലക്ഷ്യവും പ്രതിക്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരം ഉത്രയുടെ വീട്ടുകാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ഇതുവരെ പൊലീസ് കണ്ടെടുത്തിട്ടില്ല. ഇങ്ങനെ ഒരു ലക്ഷ്യം പ്രതിക്കുണ്ടാകുമെന്ന് പൊലീസ് നേരത്തെ കരുതിയിരുന്നു.

സാമ്പത്തിക ലക്ഷ്യം

സാമ്പത്തിക ലക്ഷ്യം

ഉത്രയുടെ കൊലപാതക്കതിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഉത്രയുമായി വിവാഹമോചനത്തില്‍ ഏര്‍പ്പെട്ടാല്‍ സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും പണവും തിരിച്ചുനല്‍ക്കേണ്ടിവരും. എന്നാല്‍ ഉത്ര കൊല്ലപ്പെട്ടാല്‍ മകനെ നോക്കണമെന്ന പേരില്‍ കൂടുതല്‍ തുകയും വീട്ടുകാരില്‍ നിന്നും തട്ടിയെടുക്കാമെന്ന ലക്ഷ്യവും സൂരജിനുണ്ടായിരുന്നു. ഉത്രയുടെ കുടുംബം വിവാഹമോചനത്തിന് തയ്യാറെടുക്കുന്നു എന്ന സൂചന ലഭിച്ചതോടെയാണ് സൂരജ് കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്.

Recommended Video

cmsvideo
Twist in Uthra case | Oneindia Malayalam
സ്ത്രീധനം

സ്ത്രീധനം

വിവാഹത്തിന് 96 പവന്‍ , 5 ലക്ഷം രൂപ, കാര്‍ എന്നിവയാണ് സൂരജിന് സ്ത്രീധനമായി നല്‍കിയത്. കൂടാതെ പിതാവിന് 3.25 ലക്ഷം രൂപയുടെ പിക്കപ്പ് ഓട്ടോയും നല്‍കിയിരുന്നു. ഒരു പക്ഷേ വിവാഹമോചനത്തിന് ഉത്രയുടെ കുടുംബം തയ്യാറായാല്‍ ഇതെല്ലാം തിരിച്ച് നല്‍കേണ്ടിവരുമായിരുന്നു. ഇത് സൂരജിനെ കാര്യമായി അസ്വസ്ഥതപെടുത്തി. ഇതോടെയാണ് ഉത്രയെ വക വരുത്താന്‍ സൂരജ് ആലോചിക്കുന്നത്. മാത്രമല്ല വിവാഹ മോചനം നടത്തിയാല്‍ ഉത്രയുടെ അമ്മക്ക് വരമിക്കലിന് ശേഷം ലഭിക്കാനിടയുള്ള ലക്ഷങ്ങളിലും സൂരജിനെ കണ്ണുണ്ടായിരുന്നു.

പെന്‍ഷന്‍ തുക

പെന്‍ഷന്‍ തുക

65 ലക്ഷം രൂപയാണ് ഉത്രയുടെ അമ്മ ലഭിക്കുക. ഇതില്‍ 35 ലക്ഷം വീതം രണ്ട് മക്കള്‍ക്കും നല്‍കുമെന്ന് ഉത്രയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നു. ഉത്രയെ കൊലപ്പെടുത്തിയാല്‍ ഈ തുക തന്റെ പേരിലോ കുഞ്ഞിന്റെ പേരിലോ ലഭിക്കുമെന്ന് സൂരജ് കരുതി. ഉത്രയുടെ കൊലയ്ക്ക് ശേഷം സൂരജ് ഉത്രയുടെ വീട്ടില്‍ കഴിഞ്ഞതും ഇതേ ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു.

പീഡിപ്പിച്ചു

പീഡിപ്പിച്ചു

2018 മാര്‍ച്ച് 26 നായിരുന്നു ഉത്രയുടേയും സൂരജിേെന്റയും വിവാഹം, വിവാഹശേഷം ഉത്രയെ മാനസികമായും ശാരീരികമായും സൂരജ് പിഡിപ്പിച്ചിരുന്നുവത്രേ. ഇക്കാര്യം സൂരജ് പൊലീസിനോട് സമ്മതിച്ചിരുന്നു. ഒരിക്കല്‍ ഈ വഴക്ക് തീവ്രമായതോടെ ഉത്രയുടെ വീട്ടുകാര്‍ സൂരജിന് വീട്ടിലെത്തി .അഛന്‍ വിജയസേനനും സഹോദ പുത്രന്‍ ശ്യാമും ചേര്‍ന്നാണ് അടൂരിലെത്തിയത്. എന്നാല്‍ ഇനി പ്രശ്‌നമുണ്ടാകില്ലെന്ന് സൂരജ് ഉറപ്പ് തന്നതോടെ അവര്‍ മടങ്ങുകയായിരുന്നു.

തെളിവുകള്‍

തെളിവുകള്‍

അതേസമയം, കേസുകള്‍ സൂരജിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ശക്തമായ തെളിവുകള്‍ വേണം. ഇതിനായി സൂരജിനെതിരെ പോലീസ് ശക്തമായ തെളിവുകള്‍ ശേഖരിച്ച് കൊണ്ടിരിക്കുകയാണ്. കേസില്‍ ദൃക്സാക്ഷികളില്ല എന്നതാണ് പോലീസിനുളള ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് തന്നെ സൂരജിനെതിരെ ശക്തമായ തെളിവുകള്‍ വേണ്ടതുണ്ട്. സൂരജിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പോലീസിന് പിടിവളളി ആയിരിക്കുന്നത്.

English summary
Kollam Uthra Snake Bite Murder Case, Motivation behind the murder is extortion of Insurance money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X