കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നമ്പര്‍ നിയന്ത്രണം, നാളെ മുതല്‍, കോവിഡ് ഭീതി!!

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ വാഹന നിയന്ത്രണവും വരുന്നു. നാളെ മുതല്‍ കൊല്ലത്ത് സ്വകാര്യ വാഹനങ്ങള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നമ്പര്‍ നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നത്. ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ നിരത്തില്‍ ഇറക്കാം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ അനുമതിയുള്ളത്.

1

രാവിലെ ആറ് മുതലാണ് നിയന്ത്രണങ്ങള്‍ ആരംഭിക്കുക. ഞായറാഴ്ച്ച കണ്ടെയിന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണമുണ്ടാകും. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒന്നിടവിട്ട കടകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ. ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിനും നിയന്ത്രണങ്ങളുണ്ട്. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണെന്ന് ആരോഗ്യ വകുപ്പും സ്ഥിരീകരിക്കുന്നു. കൊല്ലം ഡിസിസി ഓഫീസിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെ 18 പേര്‍ നിരീക്ഷണത്തിലാണ്.

കൊല്ലം ജില്ലയില്‍ ഇന്ന് 74 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. അതില്‍ 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൊല്ലം ജില്ലയിലെ 59 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതേസമയം ജില്ലയില്‍ ക്വാറന്റൈനിലായ യുവാക്കള്‍ക്ക് കോവിഡ് ആണെന്ന് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നതായും പരാതിയുണ്ട്.

നേരത്തെ മത്സ്യവ്യാപാരിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇതേ തുടര്‍ന്ന് ക്വാറന്റൈനില്‍ പോയിരുന്നു. പിന്നീട് ടെസ്റ്റ് നെഗറ്റീവാകുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ വ്യാപക പ്രചാരണമാണ് നടക്കുന്നത്. ഇവരെ ഒറ്റപ്പെടുത്താനാണ് പലരും ശ്രമിക്കുന്നത്. യുവാക്കളെയും കുടുംബങ്ങളെയും ഒറ്റപ്പെടുത്തണമെന്നും സഹായമൊന്നും നല്‍കരുതെന്നും മേഖലയില്‍ പ്രചാരണമുണ്ട്. ഇവരുടെ കച്ചവട സ്ഥാപനത്തിനെതിരെയും ഇത്തരത്തില്‍ വ്യാജ പ്രചാരണം നടക്കുന്നുണ്ട്.

English summary
kollam: vehicle restriction in kollam after covid cases rises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X