കൊല്ലം വിസ്മയ കേസ്: കിരണ്‍ കുമാറിന്റെ ആ 'തന്ത്രം' ഫലിക്കുമോ? നിർണായകം
കൊല്ലം: കഴിഞ്ഞ വർഷം ജൂൺ 21നാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് കിരൺ കുമാറിന്റെ വീട്ടിലായിരുന്നു വിസ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് 10 വർഷം കഠിന തടവിനും പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കാനും കോടതി വിധിച്ചിരുന്നു.
വിവിധ വകുപ്പുകളിൽ 25 വർഷം തടവ് പ്രതിക്ക് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പുതിയ ആവശ്യവുമായി കിരൺ കുമാർ കോടതിയെ സമീപിച്ചിരിരുന്നു.

വിസ്മയ കൊലക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതി കിരൺകുമാർ ഹർജി നൽകിയത്. ഈ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിൽ തീരുമാനമാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിർത്തി വെക്കണം എന്നാണ് കിരൺ കുമാറിന്റെ ആവശ്യം.
ജസ്റ്റിസുമാരായ അലക്‌സാണ്ടർ തോമസ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പറയുക. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീധനപീഡനത്തെ തുടർന്നായിരുന്നു ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന വിസ്മയ ജീവനൊടുക്കിയത്, കേസിൽ കിരൺകുമാറിനെ മേയ് 24-നാണ് കോടതി ശിക്ഷിച്ചത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനാണ് കിരൺകുമാർ.
വിസ്മയ മരിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ ഭർത്താവ് കിരൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇയാളെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ പിരിച്ചുവിട്ടത്.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ കിരൺ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചിരുന്നു. തെളിവുകൾ സഹിതമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്.
വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്റെ സഹോദരിക്കും അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങൾ തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും കോടതിയിൽ സമർപ്പിച്ചു. ഫോണുകൾ ഉൾപ്പടെ 12 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. കിരണ‍് കുമാറിനെതിരെ ശക്തമായി തെളിവ് നൽകാൻ പ്രോസിക്യൂഷൻ നൽകിയിരുന്നു...












Click it and Unblock the Notifications