India
 • search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിരണിനെതിരെയുള്ള രണ്ട് കുറ്റങ്ങള്‍ തെളിയിക്കാനായില്ല; ഡിജിറ്റല്‍ തെളിവുകളുമായി യോജിച്ചില്ല

Google Oneindia Malayalam News

കൊല്ല: വിസ്മയ കേസില്‍ കിരണ്‍ കുമാറിന്റെ ശിക്ഷ ഇന്ന് കോടതി വിധിക്കും. കിരണിന്റെ ജാമ്യവും കോടതി റദ്ദാക്കി. 118 രേഖകളും 12 തൊണ്ടി മുതലുകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദര പുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം നായര്‍ എന്നീ സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.

ശ്രീജിത്തിനെ മാറ്റിയ ശേഷം ദിലീപ് കേസ് മരവിച്ചു; പിണറായി ഉത്തരം പറയേണ്ടി വരുമെന്ന് അഡ്വ അജകുമാര്‍ശ്രീജിത്തിനെ മാറ്റിയ ശേഷം ദിലീപ് കേസ് മരവിച്ചു; പിണറായി ഉത്തരം പറയേണ്ടി വരുമെന്ന് അഡ്വ അജകുമാര്‍

ഏഴ് വര്‍ഷം വരെ കുറഞ്ഞത് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളിലാണ് കുറ്റക്കാരനെന്ന് കിരണിനെ കണ്ടെത്തിയിരിക്കുന്നത്. അതേസമയം കിരണിനെതിരെ തെളിയാത്ത രണ്ട് വകുപ്പുകള്‍ കൂടിയുണ്ട്. അത്ര പ്രധാനമല്ലെങ്കിലും ഇതും വാദത്തിനിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1

പ്രതി കിരണ്‍ കുമാറിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച രണ്ട് കുറ്റങ്ങളാണ് തെളിയിക്കാന്‍ പറ്റാതെ പോയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323, 506 എന്നിവയിലാണ് കിരണ്‍ കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ സാധിക്കാതെ പോയത്. അടിച്ചുവേദനിപ്പിക്കുക, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകളാണ് ഇത്. താരതമ്യേന ചെറിയ കുറ്റങ്ങളാണിത്. പക്ഷേ കേസിന്റെ മൊത്തം സ്വഭാവത്തില്‍ ഇത് മാറ്റം വരുത്തുമായിരുന്നു. തെളിവിന്റെ അഭാവമാണ് ഈ വകുപ്പുകള്‍ തെളിയിക്കപ്പെടാതെ പോയതിന് കാരണം. അടിച്ച് വേദനിപ്പിക്കുകയെന്ന കുറ്റത്തില്‍ വേദനിച്ച വിസ്മയ ജീവനോടെയില്ലാത്തതിനാണ് തെളിയിക്കാനാവാതെ പോയത്.

2

ഭീഷണിപ്പെടുത്തി എന്ന വകുപ്പില്‍ കുറ്റപത്രത്തില്‍ പറഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയതായി തെളിയിക്കാനും കഴിഞ്ഞില്ല. കുറ്റപത്രത്തിലെ തിയതിയും ഡിജിറ്റല്‍ തെളിവുകളും തമ്മില്‍ യോജിക്കാത്തതായിരുന്നു കാരണം. അതേസമയം ജീവനൊടുക്കുന്നതിന്റെ തലേദിവസം 12.52ന് വിസ്മയയും അമ്മ സജിതയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം അറംപറ്റുന്നതായിരുന്നു. ജൂണ്‍ ഇരുപതിന് ഉച്ചയ്ക്ക് വിളിച്ച അമ്മ കിരണിന് ഇന്ന പോകണ്ടേ എന്ന് ചോദിച്ചു. ഇന്ന് പോകേണ്ട, നാളെയും പോകേണ്ടായിരിക്കും എന്നായിരുന്നു വിസ്മയയുടെ മറുപടി. അതെന്ത്, ഒരിക്കലും പോകേണ്ടേ എന്ന് മറുചോദ്യവും അമ്മ ചോദിച്ചു. അതിന് ശേഷം കിരണ്‍ കുമാര്‍ ഇതുവരെ ഓഫീസില്‍ പോയിട്ടില്ല.

3

വിസ്മയയുടെ പുതിയ ശബ്ദസന്ദേശവും പുറത്ത് വന്നിട്ടുണ്ട്. വിവാഹ വാര്‍ഷികത്തില്‍ താന്‍ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് വിസ്മയ സുഹൃത്തുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. തന്നോട് സംസാരിക്കുന്നതില്‍ നിന്ന് അമ്മയെ പോലും കിരണ്‍ വിലക്കിയെന്ന് സുഹൃത്തിനോട് വിസ്മയ പറയുന്നുണ്ട്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍ തന്നെ മര്‍ദിക്കുമായിരുന്നുവെന്നും ശബ്ദരേഖയിലുണ്ട്. കൊവിഡ് ആയത് കൊണ്ട് 70 പവന്‍ സ്വര്‍ണമാണ് കൊടുത്തത്. നൂറ് പവന്‍ കൊടുക്കാന്‍ പറ്റിയില്ല. പത്ത് പതിമൂന്ന് ലക്ഷം രൂപയുടെ കാറും കൊടുത്തു. ഇതൊന്നും, ഒരു സര്‍ക്കാര്‍ ജോലിക്കാരന് ഇതൊന്നുമല്ല കിട്ടുന്നത് എന്ന് കിരണ്‍ പറയുമായിരുന്നുവെന്ന് ഈ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

4

ഞാന്‍ ഫുള്‍ടൈം ടെഷന്‍ഷനിലാണ്. കിരണ്‍ ദേഷ്യപ്പെടല്ലേ എന്ന് ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കും. ഒന്ന് മുഖം മാറിയാല്‍ എനിക്ക് പേടിയാണ്. അതുകൊണ്ട് തന്നെ എപ്പോഴും ടെന്‍ഷനിലാണ്. എപ്പോഴും ഞാന്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കും. അമ്മയെ ഞാന്‍ കാര്യങ്ങള്‍ വിളിച്ച് പറഞ്ഞു. ഇനി മേലാല്‍ വിളിച്ച് പോവല്ലേ എന്നായിരുന്നു ഭീഷണി. അടിക്കുകയും തെറിവിളിക്കുകയും ചെയ്യും. പറ്റിച്ചു എന്നെല്ലാം പറയും. ഇതിനേക്കാള്‍ നല്ലൊരുത്തിയെ കിട്ടിയേനെ, നല്ല ബന്ധം കിട്ടും. പെട്ടുപോയതാ എന്നൊക്കെ പറയും. വീട്ടില്‍ വിളിക്കാന്‍ പോലും പറ്റില്ല. പുള്ളിക്കാരന്‍ ഈ ബന്ധത്തില്‍ സാറ്റിസ്‌ഫൈഡ് അല്ല. താന്‍ അനുഭവിച്ച ദുരിതം പറഞ്ഞ് സംഭാഷണത്തില്‍ വിസ്മയ കരയുന്നുണ്ട്.

5

പ്രോസിക്യൂഷന്‍ ഗുരുതര വാദങ്ങളാണ് കിരണിനെതിരെ ഉയര്‍ത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി വിവാഹ കമ്പോളത്തില്‍ താനൊരു വില കൂടിയ ഉല്‍പ്പന്നമാണെന്ന് കരുതുകയും, സ്ത്രീധന സമ്പ്രദായത്തെ ശരിയാണെന്ന് കരുതുകയും ചെയ്യുന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. കിരണിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്ന സംഭാഷണങ്ങളില്‍ നിന്ന് അയാള്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വിവാഹത്തിന് മുമ്പ് തന്നെ പ്രത്യേക കമ്പനിയുടെ വാഹം ആവശ്യപ്പെട്ടിരുന്നതും തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കി. വിസ്മയയുടെ സംഭാഷണങ്ങളും തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ദിലീപിനൊപ്പം സിനിമ ചെയ്യും; അതിജീവിത എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമെന്ന് ദുര്‍ഗ കൃഷ്ണദിലീപിനൊപ്പം സിനിമ ചെയ്യും; അതിജീവിത എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമെന്ന് ദുര്‍ഗ കൃഷ്ണ

cmsvideo
  MVD ആയി വിലസിയ കിരൺ കുമാറിന് ജയിലിൽ വിലസാം,10 വർഷം സുഖ ജീവിതം
  English summary
  kollam vismaya case verdict: two allegations against kiran kumar not proved, here are the details
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X