India
 • search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിസ്മയ കേസ്: ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ പുതിയ തന്ത്രവുമായി കിരൺ കുമാർ‌; കോടതിയിൽ പറഞ്ഞത് ഇക്കാര്യം

Google Oneindia Malayalam News

കൊല്ലം: കേരളം ഉറ്റുനോക്കിയ ഒരു വിധിയായിരുന്നു കൊല്ലം വിസ്മയ കേസിലെ വിധി. പത്ത് കൊല്ലം തടവ് ശിക്ഷയാണ് വിസ്മയയുടെ ഭർത്താവിന് കോടതി വിധിച്ചത്. എന്നാൽ ഇപ്പോൾ പ്രതി കിരൺ കുമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് കിരൺ കുമാർ അപ്പീല്‍ നൽകിയത്.

വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ 10 വര്‍ഷം കഠിന തടവ് അനുഭവിക്കണമെന്നും പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണം എന്നുമായിരുന്നു വിചാരണക്കോടതി ഉത്തരവ്. വിവിധ വകുപ്പുകളിലായി 25 വര്‍ഷം തടവ് പ്രതിക്ക് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവിൽ ഉണ്ടായിരുന്നു. എന്നാൽ വേണ്ടത്ര തെളിവുകള്‍ ഇല്ലാതെയാണ് ശിക്ഷിച്ചത് എന്നാണ് കിരണിന്റെ വാദം. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി.

സ്പ്രിങ്ക്‌ളര്‍ മുതല്‍ ഡോളര്‍ കടത്തുവരെ; സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ പൊളിച്ചടുക്കി അരുണ്‍ കുമാര്‍സ്പ്രിങ്ക്‌ളര്‍ മുതല്‍ ഡോളര്‍ കടത്തുവരെ; സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ പൊളിച്ചടുക്കി അരുണ്‍ കുമാര്‍

1

ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു വിസ്മയ. വിസ്മയ മരിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇയാളെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ ആയിരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

2

ജനുവരി പത്തിനാണ് വിസ്മയ കേസിന്റെ വിചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ കിരണ്‍ നിരന്തരം ഉപദ്രവിച്ചിരുന്നു. ഇക്കാര്യം കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. തെളിവുകള്‍ സഹിതമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്റെ സഹോദരിക്കും അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. കിരണ്‍ കുമാര്‍ വിസ്മയയുടെ വീട്ടിലെത്തി സ്ത്രീധനമായി കിട്ടിയ കാറിന്റെ പേരില്‍ വിസ്മയയുടെ അച്ഛനെ അസഭ്യം പറഞ്ഞതിനും സഹോദരനെ മര്‍ദിച്ചതിനും ചടയമംഗലം എസ്ഐയെ ഭീഷണിപ്പെടുത്തിയതിനും തെളിവുകൾ നൽകിയിരുന്നു.

3

2020 മെയ് 30നാണ് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയയെ മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍കുമാര്‍ വിവാഹം ചെയ്തത്. നിലമേല്‍ കൈതോട് കെകെഎംപി ഹൗസില്‍ ത്രിവിക്രമന്‍നായരുടെയും സജിതയുടെയും മകളാണ് വിസ്മയ. തന്റെ മകള്‍ക്ക് നീതി കിട്ടുമെന്നാണ് വിസ്മയയുടെ മതാപിതാക്കള്‍ കരുതുന്നത്. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്.

cmsvideo
  Vismaya Case | കിരണിന് jailല്‍ തോട്ടപ്പണി | *Kerala
  4

  കിരണ്‍കുമാറിന് സ്ത്രീധനമായി കിട്ടിയ കാറ് ഇഷ്ടപ്പെട്ടിരുന്നില്ല. വിസ്മയയുടെ മതാപിതാക്കളോട് ആവശ്യപ്പെട്ട സ്വര്‍ണം ലഭിക്കാത്തതിലും ഇയാള്‍ക്ക് ദേഷ്യം ഉണ്ടായിരുന്നു. വിസ്മയയെ ഇതിന്റെ പേരില്‍ ഇയാള്‍ മര്‍ദിക്കുന്നത് പതിവായിരുന്നു. കിരണിന്റെ വീട്ടില്‍ നിര്‍ത്തിയാല്‍ തന്നെ ഇനി കാണില്ലെന്ന് പൊട്ടി കരഞ്ഞ് പറയുന്ന ശബ്ദരേഖയും പുറത്തുവിരുന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളേജില്‍ നിന്നുമാണ് വീണ്ടും കിരണ്‍ കൂട്ടിക്കൊണ്ട് പോയത്. ഇതിന് പിന്നാലെയായിരുന്നു വിസ്മയയുടെ മരണം.

  English summary
  kollam vismaya case: vismaya husband kiran kumar approached high court to dismiss the verdict
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X