കിരണ്‍കുമാറിനെ തേടി മുട്ടന്‍പണി; എംവിഡി തൊപ്പിതെറിച്ചു; ഗതാഗത വകുപ്പിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ്
കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കൊല്ലത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ വിസ്മയ വി നായരുടെ മരണം. ഭര്‍ത്താവിന്റെ സ്ത്രീധന പീഡനത്തിന് പിന്നാലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ വിസ്മയയെ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കിരണ്‍ കുമാറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
കര്‍ണാടകയില്‍ ബസ് ഗതാഗതം പുനസ്ഥാപിച്ചു; ചിത്രങ്ങള്‍ കാണാം

എന്നാല്‍ ഇപ്പോഴിതാ കിരണ്‍കുമാറിനെ മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് പുറത്തുവന്നു. കൊല്ലം എന്‍ഫോഴ്‌സ്‌മെന്റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

സംസ്ഥാനത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്ത സംഭവമായതുകൊണ്ട് തന്നെ ഭര്‍ത്താവ് കിരണിനെതിരെ വകുപ്പ് നടപടികള്‍ വേണമെന്ന ആവശ്യം ശക്തമായിരുന്നു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍കുമാറിനെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ വകുപ്പ് തല നടപടി കൂടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ആറ് മാസക്കേത്താക്കാണ് കിരണ്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. കേസിലെ കണ്ടെത്തല്‍ അനുസരിച്ച് ഇയാള്‍ക്കെതിരെ കൂടുതല്‍ നടപടികളുണ്ടാകും. വിഷയം ചര്‍ച്ചയായതിന് പിന്നാലെ ഗതാഗത വകുപ്പ് മന്ത്രി മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടികളിലേക്ക് കടന്നത്.

അതേസമയം, വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണ മേല്‍നോട്ടം നിര്‍വ്വഹിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഐ.ജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നായിക; കനിഹയുടെ ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications