Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള യുവതിയുടെ ആത്മഹത്യ; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

കൊല്ലം: കൊല്ലം ജില്ലയിലെ ശാസ്താംനടയിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ തക്കതായ ശിക്ഷ ഉറപ്പ് വരുത്തുമെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജറോം വ്യക്തമാക്കി. സംഭവത്തിൽ യുവജന കമ്മീഷൻ കൊല്ലം റൂറൽ എസ്പിയോട് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

നിലമേൽ കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്നു കാട്ടി ഇന്നലെ വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കൾക്ക് കിട്ടിയത്.

kollams

വിവാഹ ബന്ധങ്ങളിലെ സാമ്പത്തിക ചൂഷണം തുടർക്കഥയാവുകയും പല പെൺകുട്ടികൾക്കും ഇതിന്റെ പേരിൽ ജീവൻ തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സാമൂഹിക പ്രസക്തമായ ബോധവൽക്കരണ ക്യാമ്പയിൻ യുവജന കമ്മീഷന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിവരുകയാണ് അത് കൂടുതല്‍ വ്യാപിപ്പിക്കുമെന്നും യുവജന കമ്മീഷന്‍ അറിയിച്ചു

Recommended Video

cmsvideo
    Vismaya V Nair Death : she posted her last video on facebook on june 8

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+