ഭർത്താവ് ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കകം ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി; സംഭവം കൊല്ലത്ത്
കൊല്ലം: ഭർത്താവ് തൂങ്ങിമരിച്ച് മണിക്കൂറുകൾക്കം ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. ഭർത്താവ് തൂങ്ങിമരിച്ച ദിവസം വൈകീട്ട് ഏഴ് മണിയോടെ ഭാര്യ രണ്ട് വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നാണ് പരാതി.
ഭാര്യ ഒളിച്ചോടുന്ന സമയം ഭർത്താവിന്റെ മൃതദേഹം അഞ്ചലിലെ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.കഴിഞ്ഞ അഞ്ച് ദിവസത്തിന് മുമ്പാണ് ഭർത്താവ് വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിയത്.

ഒളിച്ചോടിയ പെൺകുട്ടി തിരുവല്ല സ്വദേശിയായ യുവാവുമായി പ്രണയത്തിൽ ആയിരുന്നുവെന്ന് ആണ് ഭർത്താവിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. ഈ വിവരം അറിഞ്ഞ ഭർത്താവ് യുവതിയുമായി ചില തർക്കങ്ങളും ബഹളങ്ങളുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടേയും ജനപ്രതിനിധികളുടേയുമൊക്കെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഭാര്യ കാമുകനൊപ്പം പോകണമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഇതിന്റെ വിഷമത്തിലാണ് ഭർത്താവ് തിങ്കളാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചത് എന്നാണ് പറയുന്നത്.












Click it and Unblock the Notifications