കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാട്ടിലിറങ്ങി കാട്ടുനായയുടെ വിളയാട്ടം, 2 പേരെ കടിച്ചു, മുള്ളന്‍പന്നിയെ കണ്ടപ്പോള്‍ സംഭവിച്ചത്!!

Google Oneindia Malayalam News

തെന്മല: നാട്ടിലിറങ്ങിയ കാട്ടുനായയെ കൊണ്ട് പൊറുതി മുട്ടി ജനങ്ങള്‍. രണ്ട് പേരെയാണ് നായ കടിച്ചത്. തെന്മല മാര്‍ക്കറ്റിന് സമീപത്തുള്ള ഹമീദ്, അനില്‍ കുമാര്‍, എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടുനായ ആക്രമിച്ചത്. ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ഇവിടെ പ്രതിരോധ മരുന്ന് ഇല്ലായിരുന്നു. അതുകൊണ്ട് സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് മരുന്ന് വാങ്ങി നല്‍കുകയായിരുന്നു. ഇരുവരും വീടിന് സമീപത്ത് നില്‍ക്കുമ്പോഴായിരുന്നു കാട്ടുനായ ആക്രമിച്ചത്.

1

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

ഒരാഴ്ച്ചയ്ക്കുള്ളില്‍ അഞ്ച് പേര്‍ക്കാണ് കാട്ടുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വന്യമൃഗങ്ങള്‍ നാടിറങ്ങി ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയായിട്ടും വനംവകുപ്പിന്റെ നയത്തില്‍ മാറ്റമില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ നിരന്തരം പരാതിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയായി കാട്ടുനായ്ക്കള്‍ തെന്മല നിവാസികലുടെ ഉറക്കം കെടുത്തുകയാണ്.

അതേസമയം കാട്ടുനായ്ക്കളെ പിടികൂടാനുള്ള നീക്കം എല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. വന്യമൃഗങ്ങല്‍ നാട്ടിലെത്തുമ്പോള്‍ ജനങ്ങളുടെ ഭീതി അകറ്റാന്‍ സാധാരണ വനംവകുപ്പ് എത്താറുണ്ട്. എന്നാല്‍ ഇതുവരെ അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. അനൗണ്‍സ്‌മെന്റ് നടത്തി ജനങ്ങളുടെ ആശങ്ക ഒഴിവാക്കണമെന്ന നിര്‍ദേശവും ഇതുവരെ വനംവകുപ്പ് പാലിച്ചിട്ടില്ല. നാട്ടുകാര്‍ തന്നെ ഇത്തരം ഭീതികളെ നേരിടാന്‍ ഇറങ്ങേണ്ടി വരുമെന്ന വാദം ശക്തമാണ്.

ആളുകളെയും മൃഗങ്ങളെയും കടിച്ച് പരിക്കേല്‍പ്പിച്ച ഈ കാട്ടുനായ മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ ചത്തു. കഴിഞ്ഞ ദിവസം രാത്രിയോടെ തെന്മല ഡിപ്പോയില്‍ വെച്ചാണ് കാട്ടുനായയെ മുള്ളന്‍പന്നി ആക്രമിക്കുന്നത്. വലത്തേ കണ്ണിലും കഴുത്തിലും നാല് മുള്ളുകള്‍ തറച്ചിരുന്നു. ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ചികിത്സിക്കാനുള്ള ശ്രമവും ആരംഭിച്ചു. എന്നാല്‍ 15 മിനുട്ടിനുള്ളില്‍ കാട്ടുനായ ചത്തു. അതേസമയം കൂട്ടമായെത്തുന്ന കാട്ടുനായ്ക്കള്‍ തെന്മലയ്ക്ക് വലിയ ഭീഷണിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

English summary
kollam: wild dog bites locals in thenmala before it died in an attack from porcupine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X