കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെന്നായ ഭീതിയില്‍ തെന്മല... നാട്ടുകാരെ കടിച്ച ചെന്നായക്ക് പേവിഷ ബാധ, വനംവകുപ്പ് പറയുന്നത്!!

Google Oneindia Malayalam News

തെന്മല: വന്യമൃഗ ഭീഷണിയില്‍ നട്ടംതിരിയുകയാണ് തെന്മല. അടുത്തിടെ നാട്ടുകാരെ ഇവിടെ ചെന്നായ കടിച്ചിരുന്നു. ഇതിലെ രണ്ടാമത്തെ ചെന്നായക്കും പേവിഷ ബാധ സ്ഥിരീകരിച്ചു. ഇന്നലെ രാവിലെയോടെയാണ് ചെന്നായക്ക് റാബിസ് അണുബാധയുള്ളതായി വനംവകുപ്പ് സ്ഥിരീകരിച്ചത്. നേരത്തെ ഇടപ്പാളയത്ത് പിടികൂടിയ ചെന്നായക്കും പേവിഷബാധ ഉണ്ടായിരുന്നു.

1

അതേസമയം രണ്ട് ചെന്നായ്ക്കളും ചേര്‍ന്ന് കടിച്ച അഞ്ച് പേരെയും റാബീസ് ആന്റി വാക്‌സിന്‍ കുത്തിവെയ്പ് നല്‍കിയിരുന്നു. ഇവരുടെ ചികിത്സ ചെലവിനായി വനം വകുപ്പ് അടിയന്തര സഹായത്തില്‍ ഉള്‍പ്പെടുത്തി പതിനായിരം രൂപ നല്‍കി. ചെന്നായയെ പിടികൂടിയ വനപാലകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കുത്തിവെപ്പ് എടുത്തു. കൂടുതല്‍ ചെന്നായ്ക്കള്‍ നാട്ടില്‍ ഇറങ്ങാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.

Recommended Video

cmsvideo
്രപതിപക്ഷത്തിന് കാതടപ്പിക്കുന്ന മറുപടി കൊടുത്ത് ശൈലജ ടീച്ചര്‍

ചെന്നായയുമായോ, കടി ഏറ്റവരുമായോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ എല്ലാം തന്നെ കുത്തിവെപ്പ് എടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. തെന്മല ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചെന്നായയെ നേരത്തെ വരുതിയിലാക്കിയത്. അതേസമയം ചെന്നായയുടെ കൂട്ടത്തോടെയുള്ള വരവ് നാട്ടുകാരെ ശരിക്കും ഭയപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ചെന്നായ രണ്ട് പേരെ കടിച്ചത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ അഞ്ച് പേരെ കടിച്ചത്. അതേസമയം കഴിഞ്ഞ ദിവസം നാട്ടുകാരെയും മൃഗങ്ങളെയും കടിച്ച് പരിക്കേല്‍പ്പിച്ച കാട്ടുനായ മുള്ളന്‍പ്പന്നിയുടെ ആക്രമണത്തില്‍ ചത്തിരുന്നു. വലത്തേ കണ്ണിലും കഴുത്തിലും നാല് മുള്ളുകളാണ് തറച്ചത്. വനംവകുപ്പിന്റെ ഇടപെടല്‍ ഈ മേഖലയില്‍ വേണ്ടത്ര സജീവമല്ലെന്നും പരാതിയുണ്ട്. രണ്ട് പേരെ ഈ കാട്ടുനായ കടിച്ചിരുന്നു.

English summary
kollam: wolf's bite locals before forest rangers confirm they have rabies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X