വിവാഹം രജിസ്റ്റർ ചെയ്യാൻ യുവാവ് വന്നില്ല; കൊല്ലത്ത് 23കാരി ആത്മഹത്യ ചെയ്തു
രജിസ്റ്റർ ഓഫീസിൽ എത്താതിരുന്ന യുവാവിനെ ബന്ധപ്പെടാൻ കഴിയാതെ വന്നതിൽ മനംനൊന്താണ് യുവതി തൂങ്ങിമരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

കൊല്ലം: കൊല്ലത്ത് 23 കാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിവാഹം രജിസ്റ്റർ ചെയ്യാൻ യുവാവ് എത്താതിന്റെ മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്ത് എന്നാണു റിപ്പോർട്ടുകൾ.
മണ്ണൂർ മധു ഭവനിൽ ധന്യ(23)യെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയായ യുവാവുമായി ഒരു വർഷത്തിലേറെയായി ധന്യ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ധന്യയെ വീട്ടിൽ നിന്ന് കാണതായിരുന്നു. കഴിഞ്ഞ പതിനഞ്ചാം തീയതി ധന്യയെ കാണാതായതിനെ തുടർന്ന് കുടുംബം കടയ്ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. യുവാവിന്റെ കൂടെയുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇയാൾക്കൊപ്പം ജീവിക്കാനാണ് താൽപ്പര്യം എന്നായിരുന്നു ഇവർ പോലീസിനെ അറിയിച്ചത് . പിന്നാലെ ജിസ്റ്റർ വിവാഹം നടത്താമെന്ന് പോലീസ് ഇരുവരെയും അറിയിച്ചു. എന്നാൽ യുവാവ് കഴിഞ്ഞ ദിവസം രജിസ്റ്റർ ഓഫീസിൽ എത്തിയില്ല. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.
രജിസ്റ്റർ ഓഫീസിൽ എത്താതിരുന്ന യുവാവിനെ ബന്ധപ്പെടാൻ കഴിയാതെ വന്നതിൽ മനംനൊന്താണ് ധന്യ തൂങ്ങി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം യുവതിയുടെ മൃതദേഹം സംസ്കരിച്ചു. ഒളിവിൽ പോയ യുവിനെ കണ്ടെത്തുന്നതിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു












Click it and Unblock the Notifications