കൊല്ലത്ത് സഹോദരീ ഭര്‍ത്താവിനൊപ്പം യുവതി ഒളിച്ചോടി; തമിഴ്‌നാട്ടില്‍ നിന്ന് പോലീസ് പൊക്കി
കൊല്ലം: സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ യുവതിയെ തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് പോലീസ് പിടികൂടി. മുണ്ടക്കല്‍ തെക്കെവിള ആദിക്കാട് ക്ഷേത്രത്തിനടുത്ത 28കാരി ഐശ്വര്യ, ഇവരുടെ സഹോദരി ഭര്‍ത്താവ് സന്‍ജിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സന്‍ജിതിന് രണ്ടു മക്കളും ഐശ്വര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിനാണ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. തിരുവനന്തപും തൈക്കാട് സ്വദേശിനിയാണ് ഐശ്വര്യ. ഇവരെ അട്ടക്കുളങ്ങര വനിതാ ജയിലിലും സന്‍ജിത്തിനെ കൊട്ടാരക്കര സബ് ജയിലിലും റിമാന്റ് ചെയ്തു.

സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ
ഐശ്വര്യയെ കാണാനില്ലെന്ന് കാണിച്ച് രണ്ടു പരാതികളാണ് പോലീസില്‍ ലഭിച്ചത്. ഭര്‍ത്താവ് ഇരവിപുരം പോലീസിലും ബന്ധുക്കള്‍ കൊല്ലം വെസ്റ്റ് പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് വിശദമായ അന്വേഷണം തുടങ്ങി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് രണ്ടുപേരെയും വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചത്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്തായിരുന്നു അന്വേഷണം.
ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇക്കഴിഞ്ഞ 22നാണ് ഐശ്വര്യ പോയത്. കൊല്ലം വിഷ്ണുകാവിലുള്ള ഭര്‍ത്താവിന്റെ ബന്ധുവീട്ടിലാണ് ആദ്യം എത്തിയത്. ശേഷം സന്‍ജിത്തിനൊപ്പം പോയി. ഇവര്‍ പേര് മാറ്റി മധുരയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നു എന്ന വിവരം റെയില്‍വേ പോലീസില്‍ നിന്ന് ലഭിച്ചു. യാത്ര ചെയ്യുന്നവരുടെ ഫോട്ടോ ആവശ്യപ്പെട്ടു. ഒത്തുനോക്കിയപ്പോള്‍ ഐശ്വര്യയും സന്‍ജിത്തുമാണ് എന്ന് ഉറപ്പാക്കി. ഉടന്‍ വെസ്റ്റ് പോലീസ് മധുരയിലേക്ക് പുറപ്പെടുകയും രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ശേഷം ഇരുവരെയും ഇരവിപുരം പോലീസിന് കൈമാറി.
ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications