തെങ്കാശിയിൽ എ ടി എം തകർത്ത് കവർച്ച നടത്താൻ ശ്രമിച്ച കൊല്ലം സ്വദേശിയെ കടക്കൽ പോലീസ് പിടികൂടി
കൊല്ലം: തമിഴ്നാട്ടിലെ തെങ്കാശിയിൽ എ ടി എം തകർത്ത് കവർച്ച നടത്താൻ ശ്രമിച്ച കൊല്ലം അഞ്ചൽ കോട്ടുക്കൽ സ്വദേശിയെ കടക്കൽ പോലീസ് പിടികൂടി തമിഴ്നാട് പോലീസിന് കൈമാറി. കോട്ടുക്കൽ നെടുപുറം കൃഷ്ണ വിലാസത്തിൽ രാജേഷാണ് ( 40) പോലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ തെങ്കാശിയിലെ ആളൊഴിഞ്ഞ ഭാഗത്തെ എ ടി എമ്മിൽ കയറിയ പ്രതി മോഷണം ശ്രമം നടത്തുകയായിരുന്നു. എ ടി എം മെഷീൻ തള്ളിയിടുകയും ചെയ്തിരുന്നു.
എന്നാൽ പണം എടുക്കാൻ കഴിഞ്ഞിരുന്നില്ല. തെങ്കാശി പോലീസ് സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വഷണം നടത്തുകയും പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് കടയ്ക്കൽ പോലീസിന് പ്രതിയെക്കുറിച്ചുള്ള വിവിരങ്ങൾ കൈമാറുകയും ചെയ്യുകയായിരുന്നു.

കടയ്ക്കൽ പോലീസ് കോട്ടുക്കലിൽ നിന്ന് രാജേഷിനെ പിടികൂടി തെങ്കാശി പോലീസിന് കൈമാറി. മദ്യ ലഹരിയിലായിരുന്നു ഇയാൾ എ ടി എം തകർത്തതെന്നാണ് പ്രഥമിക വിവരം, അനധികൃത മദ്യ വില്പന നടത്തിയ കേസിൽ പ്രതിയാണ് ഇയാൾ
തെങ്കാശി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തുകയും പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് കടക്കൽ പൊലീസിനു പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയുമായിരുന്നു. കടക്കൽ പൊലീസ് കോട്ടുക്കലിൽ നിന്നും രാജേഷിനെ പിടികൂടി തെങ്കാശി പൊലീസിന് കൈമാറി.
മദ്യ ലഹരിയിലായിരുന്നു രാജേഷ് എ.ടി.എം തകർത്തതെന്നാണ് പ്രാഥമിക വിവരം. അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ പ്രതിയാണ് രാജേഷ്.












Click it and Unblock the Notifications