കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവർത്തന മികവിൽ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്; ഐഎസ്ഒ സർട്ടിഫിക്കറ്റിനൊരുങ്ങി!

  • By Desk
Google Oneindia Malayalam News

കൊല്ലം: പ്രവര്‍ത്തന മികവില്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയരാന്‍ ഒരുങ്ങുകയാണ് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്. ഐഎസ്ഒ സര്‍ട്ടിഫിക്കേഷന് ആവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും ബ്ലോക്ക് പഞ്ചായത്തില്‍ പൂര്‍ത്തിയായി കഴിഞ്ഞു.

<strong>എല്‍ഡിഎഫിന് മൂന്നിടത്ത് മാത്രം ജയിക്കുമെന്ന് ഘടക കക്ഷി,യുഡിഎഫിന് 17 സീറ്റിലും സാധ്യത</strong>എല്‍ഡിഎഫിന് മൂന്നിടത്ത് മാത്രം ജയിക്കുമെന്ന് ഘടക കക്ഷി,യുഡിഎഫിന് 17 സീറ്റിലും സാധ്യത

ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര നിലവാരത്തിലെത്തിക്കുകയും അതുവഴി പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളെ ജനസൗഹൃദ ഇടങ്ങളാക്കി മാറ്റുക എന്നുള്ളതാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള ആദ്യ നടപടിക്രമം. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തില്‍ എത്തുന്നവര്‍ക്ക് മികവുറ്റ ഫ്രണ്ട്ഓഫീസ് സ്ഥാപിച്ചു കഴിഞ്ഞു.

Kottarakkara block Panchayath

ബ്ലോക്ക്തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്റെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും നടന്നുവരുന്നു. കൂടാതെ ബ്ലോക്ക് ഓഫീസിലെ എല്ലാ ഉദ്യോഗസ്ഥരുടെയും പേര് വിവരങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് വഴി ലഭ്യമാകുന്ന സേവനങ്ങളുടെ പൂര്‍ണരൂപം എന്നിവ അടങ്ങുന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.

നിമിഷങ്ങള്‍കൊണ്ട് ഫയലുകള്‍ കണ്ടെത്തി ബ്ലോക്ക് പഞ്ചായത്ത് വഴിയുള്ള സേവനങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. ഇതിനായി ഒരു റെക്കോര്‍ഡ് റൂമും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. ഫയലുകള്‍ നമ്പറിട്ട് വര്‍ഷക്രമത്തില്‍ തരംതിരിച്ച് റെക്കോര്‍ഡ് റൂമില്‍ സൂക്ഷിക്കും. അംഗപരിമിതര്‍, മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍ പറഞ്ഞു.

English summary
Kottarakkara block panchayat for ISO certification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X