കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാ എസ്‌ഐയെ രാത്രി കയറിപ്പിടിച്ചു; പ്രതിയെ രക്ഷിക്കാന്‍ സിപിഎം പ്രവര്‍ത്തകരും, സ്റ്റേഷന്‍ വളഞ്ഞു

Google Oneindia Malayalam News

കൊല്ലം: പുതുവര്‍ഷ തലേന്ന് പട്രോളിങ് നടത്തുകയായിരുന്ന വനിതാ എസ്‌ഐയെ കടന്നുപിടിച്ച് യുവാവ്. പോലീസുകാര്‍ ബലം പ്രയോഗിച്ച് പ്രതിയെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തെങ്കിലും രക്ഷിക്കാന്‍ കൂടുതല്‍ പേരെത്തി. സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്ന പ്രദേശത്ത് പോലീസ് ശക്തമായ നിരീക്ഷണം നടത്തിയിരുന്നു. ഇതിനിടെയാണ് വിവാദമായ സംഭവം.

പ്രതിയായ യുവാവിനെ രക്ഷിക്കാന്‍ സിപിഎം പ്രവര്‍ത്തകരും ഇടപെട്ടെന്നാണ് ആരോപണം. പോലീസ് ജീപ്പ് ഒരു സംഘം ആക്രമിച്ചു. ശേഷം സ്‌റ്റേഷനിലെത്തിയും ഭീകരാന്തരീക്ഷണം സൃഷ്ടിച്ചു. വനിതാ എസ്‌ഐ കയറിപ്പിടിച്ചതിനും വാഹനം ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും പോലീസ് കേസെടുത്തു. വിശദാംശങ്ങള്‍ ഇങ്ങനെ....

സംഭവത്തിന്റെ തുടക്കം

സംഭവത്തിന്റെ തുടക്കം

വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബിജെപി നേതാവിന്റെ മരണത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു കൊട്ടാരക്കര മൈലം വെള്ളാരംകുന്നില്‍. പോലീസ് ഈ മേഖലയില്‍ ശകതമായ പട്രോളിങ് ഏര്‍പ്പെടുത്തിയിരുന്നു. രാത്രി പട്രോളിങിന് ഇറങ്ങിയ കൊട്ടാരക്കര സ്‌റ്റേഷനിലെ വനിതാ എസ്‌ഐക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായതത്രെ.

കയറിപ്പിടിക്കാന്‍ ശ്രമം

കയറിപ്പിടിക്കാന്‍ ശ്രമം

റോഡരികില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ നില്‍ക്കുന്നത് കണ്ടു. പിരിഞ്ഞുപോകാന്‍ എസ്‌ഐ ആവശ്യപ്പെട്ടു. ചിലര്‍ പോയെങ്കിലും ലുഖ്മാന്‍ ഹക്കീം എന്നയാള്‍ പോലീസിനോട് തട്ടിക്കയറി. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ ബഹളമായി. ഇതിനിടെയാണ് എസ്‌ഐയെ പ്രതി കയറിപ്പിടിക്കാന്‍ ശ്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്.

എസ്‌ഐ കുതറിമാറി

എസ്‌ഐ കുതറിമാറി

വനിതാ എസ്‌ഐ കുതറിമാറി. മറ്റു പോലീസുകാര്‍ പ്രതിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റി. സ്റ്റേഷനിലെത്തുംമുമ്പ് പലയിടത്തും പോലീസിന് നേരെ ആക്രമണമുണ്ടായി. ബൈക്കുകള്‍ റോഡില്‍ നിരത്തിവച്ച് പോലീസിനെ തടയാനും ശ്രമമുണ്ടായി. കൂടുതല്‍ പോലീസ് എത്തിയതോടെയാണ് സംഘം പിന്‍വാങ്ങിയത്.

സ്റ്റേഷനിലെത്തിയപ്പോള്‍...

സ്റ്റേഷനിലെത്തിയപ്പോള്‍...

പ്രതിയെ സ്റ്റേഷനിലെത്തിച്ചപ്പോള്‍ അവിടെയും ഒരുകൂട്ടം ആളുകള്‍ എത്തി. ഏറെ നേരം സംഘര്‍ഷാവസ്ഥയായിരുന്നു. കൂടുതല്‍ പോലീസ് എത്തി. വനിതാ എസ്‌ഐ പിന്നീട് ആശുപത്രിയില്‍ ചികില്‍സ തേടി. ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും സര്‍ക്കാര്‍ വാഹനം തകര്‍ത്തതിനും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കോട്ടയത്ത് തന്ത്രം മാറ്റി കേരള കോണ്‍ഗ്രസ്; പാലായില്‍ ജോസ് കെ മാണി, തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങികോട്ടയത്ത് തന്ത്രം മാറ്റി കേരള കോണ്‍ഗ്രസ്; പാലായില്‍ ജോസ് കെ മാണി, തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി

English summary
Kottarakkara Woman Sub Inspector Attacked in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X