കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊട്ടിയം കേസ്; നടി ലക്ഷ്മി പ്രമോദും ഭർത്താവും അറസ്റ്റിലേക്ക്? മൂൻകൂർ ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി

  • By Aami Madhu
Google Oneindia Malayalam News

കൊല്ലം; പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്ത് റംസി എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിൻറേയും ഭർത്താവിന്റേയും മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു. നടിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി. മരിച്ച റംസിയുമായി ലക്ഷമിക്ക് അടുത്ത ബന്ധമായിരുന്നു.

 10 വർഷത്തോളം പ്രണയം

10 വർഷത്തോളം പ്രണയം

കൊട്ടിയം സ്വദേശിനിയായ ഇരുപത്തിനാലുകാരി റാംസി സപ്റ്റംബർ മൂന്നിനാണ് ആത്മഹത്യ ചെയ്തത്. തുടർന്ന് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി റാംസിയുമായി വിവാഹം നിശ്ചയിച്ചിരുന്ന പള്ളിമുക്ക് സ്വദേശി ഹാരസിനെ (24) അറസ്റ്റ് ചെയ്യുകയായിരുന്നു. 10 വര്ഷത്തോളം റാംസിയുമായി ഹാരിസ് പ്രണയത്തിലായിരുന്നു.

 മറ്റൊരു ബന്ധത്തിന്റെ പേരിൽ

മറ്റൊരു ബന്ധത്തിന്റെ പേരിൽ

ഇരുവരുടേയും വിവാഹം ഉറപ്പിക്കുകയും മുസ്ലീം ആചാരപ്രകാരമുള്ള വളയിടൽ ചടങ്ങ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് മറ്റൊരു ബന്ധത്തിന്റെ പേരിൽ ഇയാൾ റാംസിയെ ഒഴിവാക്കുകയായിരുന്നു. ഇതിൽ മനംനൊന്ത് റംസി ആത്മഹത്യ ചെയ്യുകയായിരുന്നു.

 മൂന്നാം പ്രതിയാണ്

മൂന്നാം പ്രതിയാണ്

അതേസമയം ഹാരിസിന്റെ മാതാപിതാക്കൾക്കും സഹോദരന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനും സംഭവത്തിൽ പങ്കുണ്ടെന്നാണ് ആരോപണം. കേസിൽ മൂന്നാം പ്രതിയാണ് ഹാരിസിന്റെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദ്. മരിച്ച റാംസിയുമായുള്ള ഹാരിസിന്റെ പ്രണയത്തിന് ലക്ഷ്മി പൂർണ പിന്തുണ നൽകിയിരുന്നു.

 ഹാരിസും റാംസിയും

ഹാരിസും റാംസിയും

റാംസിയുമായും അവർ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ലക്ഷ്മിയും റംസിയുമുള്ള പല ടിക്ടോക് വീഡിയോകളും പുറത്തുവന്നിരുന്നു.പലപ്പോഴും ലക്ഷ്മിയുടെ ഷൂട്ടിങ്ങ് സൈറ്റുകളിൽ ഹാരിസും റാംസിയും എത്താറുണ്ടായിരുന്നതായുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

 ഗർഭം അലസിപ്പിക്കാൻ പ്രേരിപ്പിച്ചു

ഗർഭം അലസിപ്പിക്കാൻ പ്രേരിപ്പിച്ചു

എന്നാൽ സാമ്പത്തികമായി ഉയർന്ന സ്ഥിതിയിലുള്ള പെൺകുട്ടിയെ ഹാരിസ് കണ്ടെത്തിയതോടെ ബന്ധം അവസാനിപ്പിക്കാൻ റംസിയെ ലക്ഷ്മിയും നിർബന്ധിച്ചിരുന്നുവെന്നാണ് ആരോപണം. മാത്രമല്ല റംസിയുടെ ഗർഭം അലസിപ്പിക്കാൻ ലക്ഷ്മി പ്രമോദാണ് പ്രേരിപ്പിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

 ഒന്നര വർഷം മുൻപ്

ഒന്നര വർഷം മുൻപ്

ഒന്നര വർഷം മുൻപ് ഗർഭിണിയാണെന്നും വിവാഹം ചെയ്യണമെന്നും റാംസി ഹാരിസോിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്വന്തമായി ഒരു വർക്ഷോപ്പ് ആരംഭിച്ച ശേഷം മാത്രം അതിനെകുറിച്ച് ആലോചിക്കാമെന്നും ഹാരിസ് പറഞ്ഞുവത്രേ. തുടർന്ന് ഗർഭഛിദ്രം നടത്തണമെന്ന് ഹാരിസ് വാശിപിടിക്കുകയായിരുന്നത്രേ,

 വ്യാജ സർട്ടിഫിക്കറ്റ്

വ്യാജ സർട്ടിഫിക്കറ്റ്

ഇതിനായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ലക്ഷ്മിയാണെന്നാ് ബന്ധുക്കൾ ആരോപിച്ചിരുന്നത്. അതേസമയം ഹാരിസിന്റെ മാതാവും ഇതിന് കൂട്ടുനിന്നുവെന്നും ആരോപണം ഉയർന്നിരുന്നു റംസിയെ മാനസികമായി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കാൻ ഇവർ കൂട്ടുനിൽക്കുകയും ചെയ്തിരുന്നുവെന്ന് ആരോപണം ഉണ്ടായിരുന്നു.

 കോടതിയെ സമീപിച്ചു

കോടതിയെ സമീപിച്ചു

കേസിൽ രണ്ടാം പ്രതിയാണ് ഹാരിസിന്റെ അ്മയായ ആരിഫാ ബീവി.നാലാം പ്രതിയാണ് ലക്ഷ്മിയുടെ ഭർത്താവും ഹാരിസിന്റ സഹോദരനുമായി അസറുദ്ദീൻ. അതേസമയം കേസിൽ കുരുക്ക് മുറുകിയതോടെയാണ് ഇവർ കോടതിയെ സമീപിച്ചിരുന്നു.

 അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക്

അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക്

തുടർന്ന് കൊല്ലം സെഷൻസ് കോടതി ഇക്കഴിഞ്ഞ 10നാണ് ജാമ്യം നൽകിയിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിക്കിികയായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്ക് ഇനി തടസമുണ്ടാകില്ല.

Recommended Video

cmsvideo
പൊട്ടിക്കരഞ്ഞു കൊണ്ട് റംസിയുടെ സഹോദരി | Ramsi Sister Ansi Interview | Oneindia Malayalam

English summary
Kottiyam case; High court stays actress lakshmi pramod's anticipatory bail ,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X