Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്നറിയിപ്പില്ലാതെ കൂട്ടമായി ലീവ്; കെ‌‌‌എസ്ആർടിസിക്ക് നഷ്ടം ലക്ഷങ്ങൾ; 14 ജീവനക്കാർക്കെതിരെ നടപടി

തിരുവന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത 14 കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. കെ എസ് ആർ ടി സി പത്തനാപുരം യൂണിറ്റിൽ 2024 ഏപ്രിൽ 29, 30 തീയതികളിൽ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 10 സ്ഥിര വിഭാ​ഗം ഡ്രൈവർമാരെ സ്ഥലം മാറ്റുകയും നാല് ബദൽ വിഭാ​ഗം ഡ്രൈവർമാരെ സർവീസിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു.

യാതൊരു മുന്നറിയപ്പുമില്ലാതെ ജീവനക്കാർ കൂട്ടമായി അവധിയെടുത്തതിനാൽ പത്തനാപുരം യൂണിറ്റിലെ നിരവധി സർവീസുകൾ റ​ദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇത് കെ എസ് ആർ ടി സി സർവീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടും കെ എസ് ആർ ടി സിക്ക് ‍1,88,665 രൂപയുടെ സാമ്പത്തിക നഷ്ടവും ഉണ്ടാക്കുകയും ചെയ്തതിനെ തുടർന്ന് ആണ് ജീവനക്കാർക്കെതിരെ അച്ചടക്ക നടിപടി സ്വീകരിച്ചത്. എന്ന് കെ എസ് ആർ ടി സി ചെയർമാൻ ആന്റ് മാനേജിം​ഗ് ഡയറക്ടർ പ്രമോജ് ശങ്കർ അറിയിച്ചു.

kf

കെ എസ് ആർ ടി സി സർവീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണുള്ളത്. ഇത്തരത്തിൽ അപ്രതീക്ഷിതമായി സർവീസുകൾ റദ്ദ് ചെയ്യുന്നത് കെ എസ് ആർ ടി സിയിലെ സ്ഥിരം യാത്രക്കാരെ മറ്റ് യാത്ര മാർ​ഗങ്ങൾ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കുമെന്നും ഒരു വിഭാ​ഗം ജീവനക്കാരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ രീതികൾ ഒരിക്കലും അനുവദിക്കാൻ കഴിയില്ലെന്നും ഇത്തരത്താർക്കെതിരെ ശക്തമായ നടപടികൾ തുടർന്നും ഉണ്ടാകും എന്നും ചെയർമാൻ ആന്റ് മാനേജിം​ഗ് ഡയറക്ടർ വ്യക്തമാക്കി.

അതേ സമയം കഴിഞ്ഞ മാസം മദ്യപിച്ച് എത്തിയതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിവനും 100 കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. 2024 ഏപ്രിൽ ഒന്ന് മുതൽ 15 വരെ കെ എസ് ആർ ടി സി വിജിലന്റ്സ് സ്പെഷ്യൽ സർപ്രൈസ് ഇൻവെസ്റ്റി​ഗേഷൻ പ്രോ​ഗാമിന്റെ ഭാ​ഗാമായാണ് നടപടി. കെ എസ് ആർ ടി സിയുടെ 60 യൂണിറ്റുകളിലായിരുന്ന പരിശോധന നടത്തിയത്.

സ്റ്റേഷൻ മാസ്റ്റർ, രണ്ട് വെഹിക്കിൾ സൂപ്പർവൈസർ, ഒരു സെക്യൂരിറ്റി സർജന്റ് , 9 സ്ഥിരം മെക്കാനിക്ക്, ഒരു ബദൽ മെക്കാനിക്ക്., 22 സ്ഥിരം കണ്ടക്ടർമാർ, 1 കെ എസ് ആർ ടി സി സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർമാർ, 10 ബദൽ ഡ്രൈവർമാർ അഞ്ച് സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവരെയാണ് ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി കണ്ടെത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+