കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റും; രാജ്യാന്തരതലത്തിലുള്ള സാധ്യതകൾ തുറന്നിടുമെന്ന് കെടി ജലീൽ

  • By Desk
Google Oneindia Malayalam News

കൊല്ലം: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെടി ജലീൽ പറഞ്ഞു. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കഡാമി കൊല്ലം ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം കരിക്കോട് ടി.കെ.എം ആർട്‌സ് ആന്റ് സയൻസ് കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

<strong>പാലുല്‍പ്പാദനത്തില്‍ കേരളം സ്വയംപര്യാപ്തതയിലേക്ക്; ക്ഷീര കർഷകർക്ക് 90000 രൂപ വരെ നഷ്ടപരിഹാരം നല്‍കി, പെൻഷനുകൾ മുടങ്ങാതെ വിതരണം ചെയ്തു!</strong>പാലുല്‍പ്പാദനത്തില്‍ കേരളം സ്വയംപര്യാപ്തതയിലേക്ക്; ക്ഷീര കർഷകർക്ക് 90000 രൂപ വരെ നഷ്ടപരിഹാരം നല്‍കി, പെൻഷനുകൾ മുടങ്ങാതെ വിതരണം ചെയ്തു!

ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ചാണ് ഉയർന്ന നിലവാരത്തിലുള്ള പഠനത്തിന് സാഹചര്യം ഒരുക്കുന്നത്. ഇതുവഴി രാജ്യാന്തരതലത്തിലുള്ള സാധ്യതകളാണ് ഇവിടുത്തെ വിദ്യാർഥി സമൂഹത്തിന് തുറന്നു നൽകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി ജെ. മേഴ്‌സിക്കുട്ടയമ്മ അധ്യക്ഷയായി.

KT Jaleel

കഠിനാധ്വാനം ചെയ്യാൻ മനസുണ്ടെങ്കിൽ സിവിൽ സർവീസ് നേടിയെടുക്കാമെന്നു സദസിലുള്ള വിദ്യാർഥികളെ മന്ത്രി ഓർമിപ്പിച്ചു. സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ രണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുകയാണ്. അതിൽ ഒന്ന് സിവിൽ സർവീസ് അക്കഡാമിയും രണ്ടാമത്തത് ന്യൂനപക്ഷ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷകൾക്ക് പരിശീലനം നൽകുന്നതിനായിട്ടാണ് എന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സിവിൽ സർവീസ് അക്കാദമിയുടെ പത്താമത്തെ ഉപകേന്ദ്രമാണ് ടി.കെ.എം കോളജിൽ ആരംഭിച്ചത്. എം. നൗഷാദ് എം.എൽ.എ, മുൻ എം.പി കെ.എൻ. ബാലഗോപാൽ, ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ഡോ. ഷഹാൽ ഹസൻ മുസലിയാർ, പ്രിൻസിപ്പൽ പ്രൊഫ. എസ്. ഷാജിത, കൊറ്റങ്കര ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എച്. ഹുസൈൻ കോഓർഡിനേറ്റർ പ്രൊഫ. എ. ഹാഷിമുദീൻ, സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരള ഡയറക്ടർ ഡോ. പി. അനിത ദമയന്തി തുടങ്ങിയവർ പങ്കെടുത്തു.

English summary
KT Jaleel about education sysytem in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X