മന്ത്രിമാരില്‍ ജെ മേഴ്സിക്കുട്ടിയമ്മ പിന്നില്‍; തവനൂരില്‍ ലീഡ് നില മാറി മറിയുന്നു
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വലിയ മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തുന്നത്. അതേസമയം മത്സരിക്കുന്ന എല്‍ഡിഎഫ് മന്ത്രിമാരില്‍ ജെ മെഴിസിക്കുട്ടിയമ്മ മാത്രം പിന്നില്‍. കുണ്ടറയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിനോടാണ് മേഴ്സിക്കുട്ടിയമ്മ പിന്നിട്ട് നില്‍ക്കുന്നത്. ഇവിടെ 1036 വോട്ടിനാണ് പിസി വിഷ്ണുനാഥ് മുന്നിട്ട് നില്‍ക്കുന്നത്.
തവനൂരില്‍ കെടി ജലീലും ശക്തമായ മത്സരമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. തപാല്‍ വോട്ട് എണ്ണിയ ആദ്യഘട്ടത്തില്‍ മാത്രം മുന്നിട്ട് നിന്ന് കെടി ജലീല്‍ പിന്നീട് പുറകോട്ട് പോവുകയായിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തോട് അടുക്കുമ്പോള്‍ കെടി ജലീലീല്‍ ലീഡ് തിരികെ പിടിച്ചു. പിന്നീട് ലീഡ് നില മാറിയും മറിഞ്ഞും വന്നു. നിലവില്‍ ഫിറോസ് കുന്നംപറമ്പിലാണ് ലീഡ് ചെയ്യുന്നത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

അതേസമയം, മറ്റൊരു മണ്ഡലമായ പേരാമ്പ്രയില്‍ ആറായിരത്തിലേറെ വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണന്‍ വിജയിച്ചു. യുഡിഎഫില്‍ മുസ്ലിം ലീഗിന് വിട്ടുകിട്ടിയ മണ്ഡലത്തില്‍ പൊതുസ്വതന്ത്രനായി സിഎച്ച് ഇബ്രാഹീം കുട്ടിയെ ആയിരുന്നു യുഡിഎഫ് മത്സരിപ്പിച്ചത്. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ ലീഡ് പിടിക്കാന്‍ കഴിഞ്ഞത് മാറ്റി നിര്‍ത്തിയാല്‍ പിന്നീട് ഒരിക്കലും മുന്നേറ്റം കാഴ്ചവെക്കാന്‍ യുഡിഎഫിന് സാധിച്ചില്ല. അതേസമയം മണ്ഡലത്തില്‍ ബിജെപി വോട്ടുകളില്‍ വന്‍ കുറവ് ഉണ്ടായിട്ടുണ്ട്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ.. അല്ലുവിന്റെ നായിക പൂജ ഹെഗ്ഡേയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications