Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡിന് നടുവിൽ വൈദ്യുതി പോസ്റ്റ് നിലനിർത്തി ടാറിങ് പൂർത്തികരിച്ചു; വിചിത്ര നടപടി മൺറോതുരുത്തിൽ

ഇരട്ടിചെലവിനപ്പുറം ഇത് വലിയ അപകടങ്ങൾക്ക് വരെ കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ

കുണ്ടറ: മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിലെ കനറാ ബാങ്ക് - പേഴുംതുരുത്ത് റോഡിന് വീതി കൂട്ടി ടാർ ചെയ്തപ്പോൾ വൈദ്യുതി പോസ്റ്റ് അവിടെ തന്നെ നിലനിർത്തി ഉദ്യാഗസ്ഥരും നിർമാണ കമ്പനിയും. വീതി കൂടിയതോടെ റോഡിന്റെ മധ്യ ഭാഗത്തായ വൈദ്യുതി പോസ്റ്റ് അതേ രീതിയിൽ നിലനിർത്തിയാണ് നിർമാണം പൂർത്തികരിച്ചിരിക്കുന്നത്. ഇരട്ടിചെലവിനപ്പുറം ഇത് വലിയ അപകടങ്ങൾക്ക് വരെ കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

Kundara

ആ​റ് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ ക​രാ​റു​റ​പ്പി​ച്ച റോ​ഡി​ന് വീ​തി കൂ​ടു​മ്പോ​ൾ പാ​ത​യോ​ര​ത്താ​യി​രു​ന്ന പോ​സ്​​റ്റ്​ പാ​ത​ക്കു​ള്ളി​ലേ​ക്ക് വ​രു​മെ​ന്ന് സാ​ധാ​ര​ണ​ക്കാ​ര​ന് പോ​ലും മ​ന​സ്സി​ലാ​കും. വൈ​ദ്യു​തി പോ​സ്​​റ്റ്​ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​ന് വൈ​ദ്യു​തി ബോ​ർ​ഡ് 90,000 രൂ​പ​യു​ടെ എ​സ്​​റ്റി​മേ​റ്റും കി​ഫ്ബി​ക്ക്​ ന​ൽ​കി​യി​രു​ന്നു. കാ​ല​മി​ത്ര​യു​മാ​യി​ട്ടും പ​ണി തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് വൈ​ദ്യു​തി​ക്കാ​ൽ മാ​റ്റു​ക എ​ന്ന പ്രാ​ഥ​മി​ക ന​ട​പ​ടി എ​ങ്ങു​മെ​ത്തി​യി​ല്ല.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

ഇതോടെയാണ് പണി വൈകേണ്ട എന്ന വിചിത്ര ന്യായം പറഞ്ഞ് വൈദ്യുതി പോസ്റ്റ് അവിടെ തന്നെ നിലനിർത്തി നിർമാണ കമ്പനി ടാറിങ് പൂർത്തികരിച്ചത്. ഉദ്യോഗസ്ഥരുടെ അനുമതിയോടെയായിരുന്നു ഇത്. വ​കു​പ്പു​ക​ൾ ത​മ്മി​ൽ ഏ​കോ​പ​ന​മി​ല്ലാ​ത്ത​തും ഉ​ദ്യോ​ഗ​സ്ഥ​ർ സാ​മാ​ന്യ​ബു​ദ്ധി ഉ​പ​യോ​ഗി​ക്കാ​ത്തതുമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചത്.

രാത്രികാലങ്ങളിൽ ഇതുവഴി യാത്ര ചെയ്യുന്നവർ വലിയ അപകട ഭീഷണിയാണ് നേരിടുന്നത്. പകൽ സമയങ്ങളിലും സാമാന്യം വേഗതയിൽ വരുന്ന വാഹനങ്ങൾ പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അപകടം ഒഴിവാക്കാൻ റിഫ്ലക്ടർ സ്ഥാപിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.

വേറിട്ട ലുക്കില്‍ നടി ശ്രീമുഖി, ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+