കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കയറി ഇറങ്ങാത്ത ഓഫീസുകളില്ല, മുട്ടാത്ത വാതിലുകളും, ഒടുക്കം കുഞ്ഞന്‍ സത്യന്റെ സ്വപ്നം പൂവണിഞ്ഞു

Google Oneindia Malayalam News

കൊല്ലം: സ്വന്തമായി ഭൂമിയും കിടക്കാൻ കിടപ്പാടവും ഇല്ലാത്ത അനേകം പേർ ഇന്നും നമ്മുടെ നാട്ടിലുണ്ട്. കൊല്ലത്തെ കുഞ്ഞൻ സത്യനെ പോലുളളവർ. ലൈഫ് മിഷൻ പോലുളള പദ്ധതികളും സർക്കാരിന്റെ പട്ടയ മേളയുമെല്ലാം ഇത്തരം പാവപ്പെട്ട മനുഷ്യർക്ക് പ്രതീക്ഷകളാണ്. പതിറ്റാണ്ടുകള്‍ നീണ്ട നിയമ പോരാട്ടത്തിനോടുവില്‍ കുഞ്ഞന്‍ സത്യന് സ്വന്തം ഭൂമിയായിരിക്കുകയാണ്. ഇളമാട് പഞ്ചായത്തിലെ വേങ്ങൂര്‍ മലയിലെ 50 സെന്റ് ഭൂമിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പട്ടയമേളയിലൂടെ കുഞ്ഞന്‍ സത്യന് ലഭിച്ചത്.

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്പ്! പ്രതികരിച്ച് ചൈന, വെടിവെയ്പ്പ് കിഴക്കൻ ലഡാക്കിൽ!ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പ്പ്! പ്രതികരിച്ച് ചൈന, വെടിവെയ്പ്പ് കിഴക്കൻ ലഡാക്കിൽ!

സ്വന്തം ഭൂമിക്കായി കുഞ്ഞന്‍ സത്യന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല അനുഭവിക്കാത്ത ദുരിതങ്ങളും. ഒടുവില്‍ സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനോടും സ്ഥലം എം എല്‍ എ മുല്ലക്കര രത്‌നാകരനോടും വലിയ കടപ്പാടിന്റെ നിറ പുഞ്ചിരിയാണ് ഇദ്ദേഹത്തിന് നല്‍കാനുള്ളത്. ചരിത്രം സൃഷ്ടിച്ച സമര പോരാട്ട കഥയാണ് വേങ്ങൂര്‍ മലയ്ക്കുള്ളത്. വേങ്ങൂര്‍ മലയിലെ 64.55 ഹെക്ടര്‍ കൃഷിയുക്ത വനഭൂമി 1970 ല്‍ റവന്യൂ വകുപ്പിന് കൈമാറി. 1974 ല്‍ ഈ ഭൂമി 75 വിമുക്ത ഭടന്‍മാര്‍ക്ക് നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചു.

kollam

എന്നാല്‍ 500 ലധികം കുടുംബങ്ങള്‍ മലയിലെ റവന്യൂ ഭൂമി കയ്യേറി താമസം ആരംഭിച്ചിരുന്നു. ഇവരെ ഒഴിപ്പിച്ചു ഭൂമി വീണ്ടെടുക്കാന്‍ സാധിക്കാതെ വന്നു. ഇതേ തുടര്‍ന്ന് 23 വിമുക്ത ഭട•ാര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 23 പേര്‍ക്കും വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തെ തുടര്‍ന്നാണ് പട്ടയം ലഭിക്കുന്നത്. ഇതില്‍ ആറ് പേരുടെ പട്ടയം മുന്‍പ് വിതരണം ചെയ്തിരുന്നു. ബാക്കിയുള്ള 17 പേര്‍ക്കാണ് ഇപ്പോള്‍ പട്ടയം ലഭിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Covid Infection Is Less Among People Who Have Taken Homeopathic Immunity Medicines‌

മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനുമായി നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് വേങ്ങൂര്‍ മലയിലെ 674 കൈവശക്കാര്‍ക്കും 17 വിമുക്ത ഭടന്മാര്‍ക്കും ഭൂമി നല്‍കാന്‍ തീരുമാനമായത്. വേങ്ങൂര്‍ മലയില്‍ താമസിക്കുന്നവര്‍ക്ക് അഞ്ച് സെന്റ് മുതല്‍ രണ്ട് ഏക്കര്‍ വരെ ഭൂമിയാണ് നല്‍കുന്നത്. ആകെ 155 ഏക്കര്‍ ഭൂമിയാണ് വിതരണം ചെയ്യുന്നത്. മന്ത്രിസഭാ തീരുമാനമുണ്ടായി ഒരു മാസത്തിനുള്ളിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പട്ടയ വിതരണം നടത്തുന്നത്.

English summary
Kunjan Sathyan has finally got his own land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X