Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗർഭിണിയാണെന്ന് അറിഞ്ഞില്ല, കൊല്ലത്ത് ആശുപത്രി മുറ്റത്ത് പ്രസവിച്ച് യുവതി!

പരവൂര്‍: കൊല്ലം ജില്ലയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് പ്രസവിച്ച് യുവതി. വയറുവേദനയുമായി ചികിത്സ തേടി എത്തിയ യുവതിയാണ് ആശുപത്രിയുടെ മുറ്റത്ത് പ്രസവിച്ചത്. ഇരുപത്തിയെട്ട് വയസ്സുളള യുവതിയാണ് ആശുപത്രി മുറ്റത്ത് പ്രസവിച്ചത്. ഗര്‍ഭിണി ആണെന്നുളള വിവരം തനിക്ക് അറിയില്ലായിരുന്നു എന്നാണ് യുവതി പറയുന്നു. ഭര്‍ത്താവിന് ഒപ്പമായിരുന്നു വയറ് വേദനയെ തുടര്‍ന്ന് യുവതി ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് യുവതി ഭര്‍ത്താവിനൊപ്പം കലയ്‌ക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. ഉച്ചയ്ക്ക് 1.30തോടു കൂടി ആശുപത്രി മുറ്റത്ത് യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. ഉടനെ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന ഡോക്ടറും നഴ്‌സും ചേര്‍ന്ന് യുവതിക്ക് അടിയന്തര ചികിത്സ നല്‍കി.

kollam

ആറാം മാസത്തിലാണ് യുവതിയുടെ പ്രസവം. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം അമ്മയേയും കുഞ്ഞിനേയും നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശേഷം ഇവരെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് എത്തിച്ചു. കുഞ്ഞിന് 1.5 കിലോ തൂക്കമുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. യുവതിക്ക് പ്രസവകാലയളവില്‍ വേണ്ട മരുന്നുകളോ ചികിത്സയോ ലഭിച്ചിട്ടില്ല എന്നാണ് വിവരം.

കഴിഞ്ഞ മാസം യുവതി താമസിക്കുന്ന പ്രദേശത്തെ ആശാ വര്‍ക്കര്‍ പരിശോധനയ്ക്കായി വീട്ടില്‍ എത്തിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആശാ വര്‍ക്കര്‍മാര്‍ ഓരോ വീടുകളിലും കയറി വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിന്റെ ഭാഗമായി യുവതിയുടെ വീട്ടിലുമെത്തി. ഗര്‍ഭിണികള്‍ അടക്കമുളളവര്‍ക്ക് കൊവിഡ് പകരാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ യുവതി ഗര്‍ഭിണിയാണ് എന്ന വിവരം ആരും ആശ വര്‍ക്കറെ അറിയിച്ചിരുന്നില്ല. അതിനാല്‍ അക്കാര്യം ആരോഗ്യ വകുപ്പ് അധികൃതരും അറിഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+