Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വർണ്ണക്കടത്തൊക്കെ എല്ലാവർക്കും മനസ്സിലായി', ഇടതുപക്ഷം ചരിത്രം ആവർത്തിക്കുമെന്ന് മുകേഷ്

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ ഇടതുപക്ഷം വിജയിക്കുമെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. കൊല്ലത്ത് ചരിത്രം ആവര്‍ത്തിക്കും. എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. കേരളം സാക്ഷര കേരളമാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുമെന്ന് മുകേഷ് പറഞ്ഞു. എന്തൊക്കെ കളളങ്ങളും പുകമറയും സൃഷ്ടിച്ചാലും കേരളത്തില്‍ ജനങ്ങള്‍ അതിലേതാണ് കളളമെന്നും സത്യമെന്നും മനസ്സിലാക്കി തന്നെ വോട്ട് ചെയ്യുമെന്നും മുകേഷ് പറഞ്ഞു.

പുകമറ ബാധിച്ച സ്ഥലം

പുകമറ ബാധിച്ച സ്ഥലം

സാധാരണ പോലുളള ഒരു തിരഞ്ഞെടുപ്പല്ല ഇത്തവണത്തേത് എന്ന് മുകേഷ് എംഎൽഎ വ്യക്തമാക്കി. കൊവിഡ് ബാധിച്ച ഒരു സ്ഥലമാണ്. പുകമറ ബാധിച്ച സ്ഥലവും ആണ്. ഇത് രണ്ടും കേരള ജനത ഉള്‍ക്കൊണ്ടിട്ടുണ്ട്. പഴയ ബഹളമൊന്നും തിരഞ്ഞെടുപ്പിനില്ല. എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും വളരെ പക്വതയോടെയാണ് വോട്ട് ചെയ്യുന്നത്.

സ്വര്‍ണ്ണക്കടത്തൊക്കെ എല്ലാവര്‍ക്കും മനസ്സിലായി

സ്വര്‍ണ്ണക്കടത്തൊക്കെ എല്ലാവര്‍ക്കും മനസ്സിലായി

സംസ്ഥാന സര്‍ക്കാരിനെ ഒരു വിഷയവും ബാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അവ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നുളള ചോദ്യത്തിന് പ്രസക്തിയില്ലെന്നും മുകേഷ് എംഎല്‍എ പറഞ്ഞു. സ്വര്‍ണ്ണക്കടത്തൊക്കെ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. അതാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും കേരളവും തമ്മിലുളള വ്യത്യാസം.

ഇടതുപക്ഷത്തിന് വലിയ വിജയമായിരിക്കും

ഇടതുപക്ഷത്തിന് വലിയ വിജയമായിരിക്കും

അത് കൊണ്ട് കൂടിയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ വിജയമായിരിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്നും മുകേഷ് കൂട്ടിച്ചേര്‍ത്തും. എല്ലാവരും വിജയം അവകാശപ്പെടുന്നു. രണ്ട് ദിവസം വൈകിട്ടത്തെ ചര്‍ച്ചകളും ആര് ജയിക്കും എന്നാണല്ലോ.

ആരും പട്ടിണി കിടക്കുന്നില്ല

ആരും പട്ടിണി കിടക്കുന്നില്ല

ഗ്രാമത്തിലേക്ക് പോയിക്കഴിഞ്ഞാല്‍ ഇത്തരം വിവാദങ്ങളൊന്നും ബാധിച്ചിട്ടില്ല. അവര്‍ക്ക് ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. ആരും പട്ടിണി കിടക്കുന്നില്ല. പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. അത്തരം കാര്യങ്ങള്‍ മാത്രമാണ് അവര്‍ക്ക് അറിയൂ. അത് ഒരു 70 ശതമാനം ആളുകള്‍ക്കും ഇതേക്കുറിച്ച് അറിവ് പോലും ഇല്ലെന്നും മുകേഷ് എംഎല്‍എ പറഞ്ഞു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+