കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'സ്വർണ്ണക്കടത്തൊക്കെ എല്ലാവർക്കും മനസ്സിലായി', ഇടതുപക്ഷം ചരിത്രം ആവർത്തിക്കുമെന്ന് മുകേഷ്

Google Oneindia Malayalam News

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ ഇടതുപക്ഷം വിജയിക്കുമെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. കൊല്ലത്ത് ചരിത്രം ആവര്‍ത്തിക്കും. എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. കേരളം സാക്ഷര കേരളമാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുമെന്ന് മുകേഷ് പറഞ്ഞു. എന്തൊക്കെ കളളങ്ങളും പുകമറയും സൃഷ്ടിച്ചാലും കേരളത്തില്‍ ജനങ്ങള്‍ അതിലേതാണ് കളളമെന്നും സത്യമെന്നും മനസ്സിലാക്കി തന്നെ വോട്ട് ചെയ്യുമെന്നും മുകേഷ് പറഞ്ഞു.

പുകമറ ബാധിച്ച സ്ഥലം

പുകമറ ബാധിച്ച സ്ഥലം

സാധാരണ പോലുളള ഒരു തിരഞ്ഞെടുപ്പല്ല ഇത്തവണത്തേത് എന്ന് മുകേഷ് എംഎൽഎ വ്യക്തമാക്കി. കൊവിഡ് ബാധിച്ച ഒരു സ്ഥലമാണ്. പുകമറ ബാധിച്ച സ്ഥലവും ആണ്. ഇത് രണ്ടും കേരള ജനത ഉള്‍ക്കൊണ്ടിട്ടുണ്ട്. പഴയ ബഹളമൊന്നും തിരഞ്ഞെടുപ്പിനില്ല. എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും വളരെ പക്വതയോടെയാണ് വോട്ട് ചെയ്യുന്നത്.

സ്വര്‍ണ്ണക്കടത്തൊക്കെ എല്ലാവര്‍ക്കും മനസ്സിലായി

സ്വര്‍ണ്ണക്കടത്തൊക്കെ എല്ലാവര്‍ക്കും മനസ്സിലായി

സംസ്ഥാന സര്‍ക്കാരിനെ ഒരു വിഷയവും ബാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അവ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നുളള ചോദ്യത്തിന് പ്രസക്തിയില്ലെന്നും മുകേഷ് എംഎല്‍എ പറഞ്ഞു. സ്വര്‍ണ്ണക്കടത്തൊക്കെ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. അതാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും കേരളവും തമ്മിലുളള വ്യത്യാസം.

ഇടതുപക്ഷത്തിന് വലിയ വിജയമായിരിക്കും

ഇടതുപക്ഷത്തിന് വലിയ വിജയമായിരിക്കും

അത് കൊണ്ട് കൂടിയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ വിജയമായിരിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്നും മുകേഷ് കൂട്ടിച്ചേര്‍ത്തും. എല്ലാവരും വിജയം അവകാശപ്പെടുന്നു. രണ്ട് ദിവസം വൈകിട്ടത്തെ ചര്‍ച്ചകളും ആര് ജയിക്കും എന്നാണല്ലോ.

ആരും പട്ടിണി കിടക്കുന്നില്ല

ആരും പട്ടിണി കിടക്കുന്നില്ല

ഗ്രാമത്തിലേക്ക് പോയിക്കഴിഞ്ഞാല്‍ ഇത്തരം വിവാദങ്ങളൊന്നും ബാധിച്ചിട്ടില്ല. അവര്‍ക്ക് ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. ആരും പട്ടിണി കിടക്കുന്നില്ല. പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. അത്തരം കാര്യങ്ങള്‍ മാത്രമാണ് അവര്‍ക്ക് അറിയൂ. അത് ഒരു 70 ശതമാനം ആളുകള്‍ക്കും ഇതേക്കുറിച്ച് അറിവ് പോലും ഇല്ലെന്നും മുകേഷ് എംഎല്‍എ പറഞ്ഞു..

'നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്വർണ്ണക്കടത്ത് കേസ് പിണറായിയുടെ വീട്ടിലെത്തിക്കണം', തുറന്നടിച്ച് പിസി ജോർജ്'നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്വർണ്ണക്കടത്ത് കേസ് പിണറായിയുടെ വീട്ടിലെത്തിക്കണം', തുറന്നടിച്ച് പിസി ജോർജ്

വോട്ടർമാർക്ക് മദ്യ സൽക്കാരം; അടിച്ചുപൂസായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി, പൊലീസിന്റെ വക മുട്ടൻപണിയുംവോട്ടർമാർക്ക് മദ്യ സൽക്കാരം; അടിച്ചുപൂസായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി, പൊലീസിന്റെ വക മുട്ടൻപണിയും

ഇന്ത്യയ്ക്ക് ശുഭവാര്‍ത്ത; വാക്‌സിനുകള്‍ക്ക് ആഴ്ചകൾക്കുള്ളിൽ അനുമതി, ആദ്യ ഘട്ടത്തില്‍ 30 കോടി പേർക്ക്ഇന്ത്യയ്ക്ക് ശുഭവാര്‍ത്ത; വാക്‌സിനുകള്‍ക്ക് ആഴ്ചകൾക്കുള്ളിൽ അനുമതി, ആദ്യ ഘട്ടത്തില്‍ 30 കോടി പേർക്ക്

അമിത് ഷായുമായുള്ള ചര്‍ച്ച പരാജയം; നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രം, പിന്നോട്ടില്ലെന്ന് കര്‍ഷകരുംഅമിത് ഷായുമായുള്ള ചര്‍ച്ച പരാജയം; നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രം, പിന്നോട്ടില്ലെന്ന് കര്‍ഷകരും

Recommended Video

cmsvideo
Director Ranjith supports Pinarayi Vijayan government | Oneindia Malayalam

English summary
LDF will have historical victory in Local Body Election, Says Mukesh MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X