Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളിനെല്ലൂരില്‍ അട്ടിമറി, എല്‍ഡിഎഫിന് ഭരണം നഷ്ടം, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം

കൊല്ലം: കൊട്ടാരക്കര മണ്ഡലത്തിലെ വെളിനെല്ലൂര്‍ ഗ്രാമപഞ്ചായത്ത് എല്‍ഡിഎഫിന് നഷ്ടമാകും. തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നിരിക്കുകയാണ്. ഈ പഞ്ചായത്തിലെ മുളയറച്ചാല്‍ വാര്‍ഡിലേക്ക് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണിത്. യുഡിഎഫ് എട്ടംഗങ്ങളുമായിട്ടാണ് ഇവിടെ ഭരണം പിടിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന് ഇവിടെയുള്ള ഭൂരിപക്ഷം തോല്‍വിയോടെ നഷ്ടമാകുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിന്ന വട്ടപ്പാറ നിസാര്‍ അമ്പരപ്പിക്കുന്ന വിജയം നേടുകയായിരുന്നു. കൊല്ലം ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് നടന്ന ആറ് വാര്‍ഡുകളില്‍ അഞ്ചും എല്‍ഡിഎഫ് വിജയിച്ച് നില്‍ക്കുമ്പോഴാണ് ആറാമത്തെ ഇടത്ത് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്.

1

യുഡിഎഫില്‍ നിന്ന് രണ്ടും, ബിജെപിയില്‍ നിന്ന് ഒരു വാര്‍ഡുമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. എന്നാല്‍ വെളിനെല്ലൂര്‍ പഞ്ചായത്തിലെ ഒരു സീറ്റില്‍ യുഡിഎഫ് വിജയിക്കുകയായിരുന്നു. നേരത്തെ യുഡിഎഫിന് ഇവിടെ ഏഴും എല്‍ഡിഎഫിന് എട്ടും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ബിജെപിക്ക് രണ്ട് അംഗങ്ങളുമുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ യുഡിഎഫ് അംഗബലം എട്ടായി ഉയര്‍ന്നു. അതേസസമയം കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിളി വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 139 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എന്‍ഒ ബാബുവാണ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഇടത്ത് നിന്നാണ് എല്‍ഡിഎഫിന്റെ മുന്നേറ്റം. ഈ വാര്‍ഡില്‍ യുഡിഎഫായിരുന്നു വിജയിച്ചത്.

വെമ്പിളിയില്‍ വാര്‍ഡംഗമായിരുന്ന ജോസിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോര്‍പ്പറേറ്റുകള്‍ക്കും അരാഷ്ട്രീയവാദികള്‍ക്കും വികസന വിരോധികള്‍ക്കും എതിരായി നേടിയ രാഷ്ട്രീയ വിജയമാണെന്ന് പിവി ശ്രീനിജന്‍ എംഎല്‍എ പറഞ്ഞു. 18 വാര്‍ഡുള്ള പഞ്ചായത്ത് ട്വന്റി ട്വന്റിയാണ് ഭരിക്കുന്നത്. അതേസമയം ബിജെപിക്ക് എറണാകുളത്ത് മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ എന്‍ഡിഎ അട്ടിമറി വിജയം നേടി. രണ്ട് സീറ്റുകളാണ് എല്‍ഡിഎഫില്‍ നിന്ന് എന്‍ഡിഎ പിടിച്ചെടുത്തതാണ്. ഇടത് മുന്നണിക്ക് നഗരസഭയില്‍ കേവല ഭൂരിപക്ഷവും ഇതോടെ നഷ്ടമായി. എല്‍ഡിഎഫിന്റെ വളരെ നിര്‍ണായക സീറ്റുകളാണ് നഷ്ടമായത്.

കൊച്ചി കോര്‍പ്പറേഷനിലെ 62ാം ഡിവിഷനിലും ബിജെപി വിജയിച്ചു. ബിജെപിയുടെ പത്മജ എസ് മേനോന്‍ 77 വോട്ടുകള്‍ക്കാണ് സീറ്റ് നിലനിര്‍ത്തിയത്. യുഡിഎഫിന്റെ കുത്തകയായിരുന്നു ഈ സീറ്റ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ഈ സീറ്റ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ കൗണ്‍സിലര്‍ പിന്നീട് മരണപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. അതേസമയം എറണാകുളം വാരപെട്ട പഞ്ചായത്ത് മൈലൂര്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ഹുസൈന്‍ 25 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ സിറ്റിംഗ് സീറ്റും യുഡിഎഫ് നിലനിര്‍ത്തി. എംവി സുനില്‍ കുമാറാണ് വിജയിച്ചത്. 581 വോട്ടാണ് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+