Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം പൂർത്തിയായി, കൊല്ലം ജില്ലയിൽ ലഭിച്ചത് 13691 പത്രികകൾ

കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച വരെ 13691 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്-246, ബ്ലോക്ക് പഞ്ചായത്തുകള്‍-1242, ഗ്രാമപഞ്ചായത്തുകള്‍-10631, മുനിസിപ്പാലിറ്റികള്‍-1000, കോര്‍പ്പറേഷന്‍-572 ഉള്‍പ്പടെ ആകെ 13691 പത്രികകളാണ് ലഭിച്ചത്. മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിച്ചിട്ടുള്ളത് പരവൂരാണ് 297, കുറവ് കൊട്ടാരക്കരയിലും 169.

ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് അഞ്ചലിലാണ് 145. ഏറ്റവും കുറവ് പത്തനാപുരം, 90. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പത്രികള്‍ ലഭിച്ചത് മൈനാഗപ്പള്ളിയിലാണ് 267, ഏറ്റവും കുറവ് നീണ്ടകരയിലും 76 എണ്ണം.മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-297, കരുനാഗപ്പള്ളി-271, കൊട്ടാരക്കര-169, പുനലൂര്‍-263.ബ്ലോക്ക് പഞ്ചായത്തുകളില്‍ ഓച്ചിറ-111, ശാസ്താംകോട്ട-135, പത്തനാപുരം-90, അഞ്ചല്‍-145, കൊട്ടാരക്കര-103, ചിറ്റുമല-98, ചവറ-119, മുഖത്തല-103, ചടയമംഗലം-132, ഇത്തിക്കര-113, വെട്ടിക്കവല-93. ഗ്രാമപഞ്ചായത്തുകളില്‍ ഓച്ചിറ-98, കുലശേഖരപുരം-202, തഴവ-226, ക്ലാപ്പന-152, ആലപ്പാട്-132, തൊടിയൂര്‍-207, ശാസ്താംകോട്ട-197, പടിഞ്ഞാറേ കല്ലട-96, ശൂരനാട് തെക്ക്-144, പോരുവഴി-180, കുന്നത്തൂര്‍-178, ശൂരനാട് വടക്ക്-168, മൈനാഗപ്പള്ളി-267, ഉമ്മന്നൂര്‍-170.

vote

വെട്ടിക്കവല-128, മേലില-113, മൈലം-134, കുളക്കട-116, പവിത്രേശ്വരം-148, വിളക്കുടി-179, തലവൂര്‍-190, പിറവന്തൂര്‍-193, പട്ടാഴി വടക്കേക്കര-80, പട്ടാഴി-95, പത്തനാപുരം-131, കുളത്തൂപ്പുഴ-175, ഏരൂര്‍-181, അലയമണ്‍-96, അഞ്ചല്‍-235, ഇടമുളയ്ക്കല്‍-235, കരവാളൂര്‍-126, തെന്മല -140, ആര്യങ്കാവ്-123, വെളിയം-168, പൂയപ്പള്ളി-99, കരീപ്ര-172, എഴുകോണ്‍-120, നെടുവത്തൂര്‍-179, തൃക്കരുവ-149, പനയം-143, പെരിനാട്-186, കുണ്ടറ-128, പേരയം-121, കിഴക്കേ കല്ലട-149, മണ്‍ട്രോതുരുത്ത്-96, തെക്കുംഭാഗം-121, ചവറ-193, തേവലക്കര-204, പന്മന -256, നീണ്ടകര-76, മയ്യനാട്-184, ഇളമ്പള്ളൂര്‍-164, തൃക്കോവില്‍വട്ടം-147, കൊറ്റങ്കര-152, നെടുമ്പന-132, ചിതറ-264, കടയ്ക്കല്‍-127, ചടയമംഗലം-102, ഇട്ടിവ-215, വെളിനല്ലൂര്‍-170, ഇളമാട്-143, നിലമേല്‍-119, കുമ്മിള്‍-88, പൂതക്കുളം-108, കല്ലുവാതുക്കല്‍-192, ചാത്തന്നൂര്‍-165, ആദിച്ചനല്ലൂര്‍-210, ചിറക്കര-154.
നവംബര്‍ 20 ന് സൂക്ഷ്മ പരിശോധന നടക്കും. നവംബര്‍ 23 വരെ പത്രിക പിന്‍വലിക്കാം.

നാമനിര്‍ദേശപത്രിക സമര്‍പ്പണം വ്യാഴാഴ്ച അവസാനിച്ചപ്പോള്‍ 26 ഡിവിഷന്‍ ഉള്ള കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് ഏറ്റവും കുറവ് പത്രിക ലഭിച്ചത് കുലശേഖരപുത്ത്, 6 എണ്ണം. ഏറ്റവും കൂടുതല്‍ പത്രികകള്‍ 14 എണ്ണം, കുളത്തൂപ്പുഴയിലും ചടയമംഗലത്തുമാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ പത്രിക സമര്‍പ്പിച്ചത് ചടയമംഗലത്തും വെളിനല്ലൂരുമാണ്, എട്ടു പേര്‍വീതം. ആകെ 246 പത്രികകളാണ് ജില്ല പഞ്ചായത്ത് ഡിവിഷനുകളില്‍ ലഭിച്ചത്. 135 പേരാണ് പത്രിക സമര്‍പ്പിച്ചത്.

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ആകെ ലഭിച്ച പത്രികകള്‍ ബ്രാക്കറ്റില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം എന്ന ക്രമത്തില്‍. കുലശേഖരപുരം(സ്ത്രീ) 6(5), ഓച്ചിറ(സ്ത്രീ) 9(4), തൊടിയൂര്‍ 12(6), ശൂരനാട്(സ്ത്രീ) 7(4), കുന്നത്തൂര്‍ 11(6), നെടുവത്തൂര്‍(സ്ത്രീ) 7(4), കലയപുരം 8(5), തലവൂര്‍ 10(4), പത്തനാപുരം(സ്ത്രീ) 10(5), വെട്ടിക്കവല 8(5), കരവാളൂര്‍ 8(5), അഞ്ചല്‍(സ്ത്രീ) 8(5), കുളത്തൂപ്പുഴ 14(6), ചിതറ(സ്ത്രീ) 11(6), ചടയമംഗലം 14(8), വെളിനല്ലൂര്‍(പട്ടികജാതി) 12(8), വെളിയം(സ്ത്രീ) 7(5), നെടുമ്പന(പട്ടികജാതി സ്ത്രീ) 8(5), ഇത്തിക്കര(സ്ത്രീ) 8(4), കല്ലുവാതുക്കല്‍(പട്ടികജാതി സ്ത്രീ) 11(6), മുഖത്തല(സ്ത്രീ) 7(4), കൊറ്റങ്കര 9(6), കുണ്ടറ 13(6), പെരിനാട്(സ്ത്രീ) 13(5), ചവറ 8(4), തേവലക്കര(പട്ടികജാതി) 7(4).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+