കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: കൊല്ലം ജില്ലയിൽ 1420 വാര്‍ഡുകളിൽ 2761 പോളിംഗ് ബൂത്തുകള്‍

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് 2761 പോളിംഗ് ബൂത്തുകള്‍ സജ്ജമാവും. 1420 വാര്‍ഡുകളിലാണിത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവുമധികം പോളിംഗ് സ്റ്റേഷനുകള്‍ ചടയമംഗലത്താണ്, 265. വാര്‍ഡുകളുടെ എണ്ണത്തിലും ചടയമംഗലം തന്നെ മുന്നില്‍ 139 എണ്ണം. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലാണ് പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം ഏറ്റവും കുറവ്, 170. ഏറ്റവും കുറവ് വാര്‍ഡുകളും ഇവിടെത്തന്നെ, 87 എണ്ണം. മുനിസിപ്പാലിറ്റികളില്‍ ഏറ്റവും അധികം ബൂത്തുകള്‍ കരുനാഗപ്പള്ളിയിലാണ്, 38. കൊല്ലം കോര്‍പ്പറേഷനില്‍ 55 വാര്‍ഡുകളിലായി 265 ബൂത്തുകളുണ്ട്.

ഗ്രാമപഞ്ചായത്ത് തലത്തില്‍ ഏറ്റവുമധികം പോളിംഗ് സ്റ്റേഷനുകള്‍ തൃക്കോവില്‍വട്ടത്താണ്; 49 എണ്ണം. ചവറ, കുലശേഖരപുരം, മയ്യനാട്, കല്ലുവാതുക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ 47 വീതം പോളിംഗ് സ്റ്റേഷനുകളുണ്ട്. 32 ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡുകളുടെ ആകെ എണ്ണത്തിന്റെ ഇരട്ടിയാണ് പോളിംഗ് സ്റ്റേഷനുകള്‍. മണ്‍റോത്തുരുത്തിലും പരവൂര്‍, പുനലൂര്‍, കൊട്ടാരക്കര മുനിസിപ്പാലിറ്റികളിലും വാര്‍ഡുകളുടെ എണ്ണത്തിന് തുല്യമായാണ് പോളിംഗ് സ്റ്റേഷനുകളുമുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കുറവ് പോളിംഗ് സ്റ്റേഷനുകളുള്ളത് മണ്‍റോതുരുത്തിലാണ്, 13 എണ്ണം. 13 വാര്‍ഡുകള്‍ വീതമുള്ള തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളില്‍ യഥാക്രമം 17 ഉം 16 ഉം പോളിംഗ് സ്റ്റേഷനുകളുണ്ട്.

vote

ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി സ്ഥാനാര്‍ഥികള്‍ ചെലവഴിക്കുന്ന തുക സംബന്ധിച്ച് നിരീക്ഷണം നടത്തുന്നതിന് അഞ്ചു നിരീക്ഷകര്‍ ചുമതലയേറ്റു.

പേര്, തസ്തിക, ഫോണ്‍ നമ്പര്‍, ചുതലയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ (ബ്രായ്ക്കറ്റില്‍) എന്ന ക്രമത്തില്‍: എ അബ്ദുല്‍ മജീദ്, അഡീഷണല്‍ സെക്രട്ടറി, പി ആന്റ് എ ആര്‍ ഡി, 9495431818 (ഓച്ചിറ, ശാസ്താംകോട്ട, വെട്ടിക്കവല ബ്ലോക്കുകളും പുനലൂര്‍ മുനിസിപ്പാലിറ്റിയും). വി എസ് മോനിലാല്‍, അഡീഷണല്‍ സെക്രട്ടറി, ഫുഡ് ആന്റ് സിവില്‍ സപ്ലൈസ്, 9447715470 (പത്തനാപുരം, അഞ്ചല്‍, കൊട്ടാരക്കര ബ്ലോക്കുകളും കൊട്ടാരക്കര മുനിസിപ്പാലിറ്റിയും). ടി സുധീര്‍ ബാബു, ഡെപ്യൂട്ടി സെക്രട്ടറി, പൊതുഭരണം, 9447586037 (ചിറ്റുമല, ചവറ, മുഖത്തല ബ്ലോക്കുകളും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയും) അജി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി, പൊതുവിദ്യാഭ്യാസം, 9446284503 (ചടയമംഗലം, ഇത്തിക്കര ബ്ലോക്കുകളും പരവൂര്‍ മുനിസിപ്പാലിറ്റിയും) വി സെന്‍, ഡെപ്യൂട്ടി സെക്രട്ടറി, പ്ലാനിംഗ് ആന്റ് എക്കണോമിക്‌സ്, 9744328441 (കൊല്ലം കോര്‍പ്പറേഷന്‍).

English summary
Local Body Election: 1420 polling stations in Kollam District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X