Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പ് 2020; പാർട്ടി ചിഹ്നം പതിച്ച മാസ്കുമായി ഡ്യൂട്ടിക്കെത്തി പ്രിസൈഡിങ് ഓഫീസർ,വിവാദം

കൊല്ലം;പാർട്ടി ചിഹ്നം പതിപ്പിച്ച മാസ്കുമായി ഡ്യൂട്ടിക്കെത്തി പ്രിസൈഡിങ്ങ് ഓഫീസർ. അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച മാസ്ക് ധരിച്ചാണ് പ്രിസൈഡിംഗ് ഓഫീസര്‍ എത്തിയത്. കൊല്ലം കൊറ്റങ്കരിയിലാണ് സംഭവം. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെ മാറ്റാൻ ജില്ലാ കകളക്ടർ നിർദ്ദേശം നൽകി. ജില്ലയിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.ജില്ലയിലാകെ 5717 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

ജില്ലാ പഞ്ചായത്തിൽ 26 ഡിവിഷനുകളിലേക്കായി 107 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. കോർപ്പറേഷനിലെ 55 ഡിവിഷനുകളിലേക്കായി 231സ്ഥാനാർത്ഥികളും ജനവിധി തേടുന്നു. 4 മുനിസിപ്പാലിറ്റികൾ, 11 ബ്ലോക്ക് പഞ്ചായത്ത്, 68 ഗ്രാമപഞ്ചായത്തുകൾ എന്നിങ്ങനെയാണ് ജില്ലയിൽ ഉള്ളത്.

voting-15692085

കൊല്ലം കൂടാതെ തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ,ഇടുക്കി എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 395 തദ്ദേശസ്ഥാപനങ്ങളില്‍ 6,911 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 41,58,341 പുരുഷന്‍മാരും 46,68,209 സ്ത്രീകളും 70 ട്രാന്‍സ്ജെന്റേഴ്സും അടക്കം 88,26,620 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതില്‍ 42,530 പേര്‍ കന്നി വോട്ടര്‍മാരാണ്. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്.മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് രാവിലെതന്നെ അനുഭവപ്പെടുന്നത്.ന്നാല്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+