കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിത ചട്ടങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാൻ പരിശോധന നടത്തും

Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല ഗ്രീന്‍പ്രോട്ടോകോള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിശോധന വരും ദിവസങ്ങളില്‍ നടത്തും. പ്രകൃതി സൗഹൃദമല്ലാത്ത വസ്തുക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ജില്ലാതല ഗ്രീന്‍പ്രോട്ടോകോള്‍ കോ-ഓര്‍ഡിനേറ്റര്‍ കമ്മിറ്റിയെ അറിയിക്കാം. ഫോണ്‍: 0474-2791910.

vote

ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തെരഞ്ഞടുപ്പില്‍ പ്രചരണവും മറ്റും പരിസ്ഥിതി സൗഹൃദ ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രകാരം മാത്രമായിരിക്കണമെന്ന് ജില്ലാതല ഗ്രീന്‍പ്രോട്ടോക്കോള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അദ്ധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. പരിസ്ഥിതി സൗഹൃദ വസ്തുക്കളായ കോട്ടണ്‍ തുണിയില്‍ പ്രിന്റ് ചെയ്ത ബോര്‍ഡുകള്‍, കോട്ടണ്‍ തുണിയില്‍ എഴുതി തയ്യാറാക്കിയ ബോര്‍ഡുകള്‍, പേപ്പര്‍, പോസ്റ്ററുകള്‍, പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള, വാഴയില തുടങ്ങിയവ ഉപയോഗിച്ചുളള ആകര്‍ഷകവും നൂതനവുമായ പ്രചാരണ സാമഗ്രികള്‍ ഉപയോഗിക്കാം.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്ലാസ്റ്റിക് വസ്തുക്കള്‍ അടങ്ങുന്നവ ഉപയോഗിക്കാന്‍ പാടില്ല. ഭക്ഷണ വിതരണത്തിനും, കുടിവെളള വിതരണത്തിനും പുനരുപയോഗ സാധ്യമായ ഗ്ലാസ്സുകളും, പ്ലേറ്റുകളും മാത്രമേ ഉപയോഗിക്കാവൂ. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് അനുബന്ധ സാമഗ്രികളും നിരോധിതമാണ്. ഏത് തരം വസ്തുവില്‍, ഏത് സ്ഥാപനത്തില്‍ നിന്നാണ് പ്രിന്റ് ചെയ്തത് എന്ന് രേഖപ്പെടുത്തണം. നിയമം ലംഘിച്ച് പ്രിന്റിംഗ് നടത്തി നല്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. 10000, 25000, 50000 രൂപ സ്ഥാനാര്‍ത്ഥികള്‍/രാഷ്ട്രീയ പാര്‍ട്ടി/ പ്രിന്റിംഗ് സ്ഥാപനം എന്നിവരില്‍ നിന്നും പിഴ ഈടാക്കും.

English summary
Local Body Election: inspection to ensure green protocol in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X