കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം ജില്ലയില്‍ ഭൂരിപക്ഷം വാര്‍ഡുകളിലും എല്‍ഡിഎഫ്, 1596 തദ്ദേശ വാര്‍ഡുകളില്‍ 841ഉം സ്വന്തം

Google Oneindia Malayalam News

കൊല്ലം : ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന 1596 തദ്ദേശ വാര്‍ഡുകളില്‍ 841 വാര്‍ഡുകള്‍ എല്‍ ഡി എഫ് നേടി. ആകെ മത്സര രംഗത്ത് ഉണ്ടായിരുന്ന 5717 സ്ഥാനാര്‍ഥികളില്‍ നിന്നും 1596 ജനപ്രതിനിധികളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. പന പഞ്ചായത്തിലെ പറമ്പില്‍മുക്ക്, ചോല വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ആകെ 1598 വാര്‍ഡുകളാണ് ജില്ലയിലുള്ളത്. വിജയികളില്‍ 515 പേര്‍ യു ഡി എഫ് മുന്നണിയിലുള്ളവരാണ്.

എന്‍ ഡി എ സഖ്യത്തിന് 172 ഉം മറ്റുള്ളവര്‍ 68 പേരുമാണ് വിജയിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ 1234 വാര്‍ഡുകളില്‍ എല്‍ ഡി എഫ് 587 വാര്‍ഡുകളിലും യു ഡി എഫ് 427 വാര്‍ഡുകളിലും ജയിച്ചപ്പോള്‍ എന്‍ ഡി എ 151 ലും മറ്റുള്ളവര്‍ 67 ലും വിജയിച്ചു.ബ്ലോക്ക് പഞ്ചായത്തുകളില്‍ 152 വാര്‍ഡുകള്‍ ഉള്ളതില്‍ 116 സ്ഥലത്തും എല്‍ ഡി എഫ് വിജയിച്ചു. 34 എണ്ണം യു ഡി എഫിനും എന്‍ ഡി എ യ്ക്ക് രണ്ട് വാര്‍ഡുകളും ലഭിച്ചു.

2

26 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ 23 എണ്ണം എല്‍ ഡി എഫ് നേടി, മൂന്നിടത്ത് യു ഡി എഫ് വിജയിച്ചു.131 മുനിസിപ്പല്‍ വാര്‍ഡുകളില്‍ 76 ഇടത്ത് എല്‍ ഡി എഫും 42 ല്‍ യു ഡി എഫും 13 എണ്ണത്തില്‍ എന്‍ ഡി എ യും വിജയിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 55 വാര്‍ഡുകളില്‍ 39 എണ്ണം എല്‍ ഡി എഫ് നേടി. യു ഡി എഫ് ഒന്‍പത് ഇടത്തും എന്‍ ഡി എയ്ക്ക് ആറും മറ്റുള്ളവര്‍ക്ക് ഒരു വാര്‍ഡും ലഭിച്ചു.

കൊല്ലം കോര്‍പ്പറേഷന്‍ ഭരണം ഇക്കുറിയും എല്‍ഡിഎഫ് നിലനിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷക്കാലമായി കൊല്ലം കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫ് മറ്റാര്‍ക്കും വിട്ട് കൊടുത്തിട്ടില്ല. ഇക്കുറിയും മൃഗീയ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് ഭരണം പിടിച്ചിരിക്കുകയാണ്. 55 ഡിവിഷനുകള്‍ ആണ് കൊല്ലം കോര്‍പറേഷനിലുളളത്. അതില്‍ 39 ഡിവിഷനുകളിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് കയറി. നാല്‍പതിന് മുകളില്‍ സീറ്റുകള്‍ ആയിരുന്നു എല്‍ഡിഎഫ് പ്രതീക്ഷിച്ചത്. യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചത് 9 സീറ്റുകളില്‍ മാത്രമാണ്. 15 സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബിജെപി കൊല്ലത്ത് മത്സരത്തിന് ഇറങ്ങിയത്. എന്നാല്‍ വിജയിക്കാന്‍ സാധിച്ചത് 6 സീറ്റുകളില്‍ മാത്രം.

English summary
Local Body Election Results: LDF wins majority of the wards in Kollam district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X